»   » പണ്ഡിറ്റ് ബുദ്ധിമാനായ ബിസിനസ്സുകാരന്‍?

പണ്ഡിറ്റ് ബുദ്ധിമാനായ ബിസിനസ്സുകാരന്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/09-gripped-by-pandit-fever-2-aid0167.html">Next »</a></li></ul>
Santhosh Pandit
മലയാള സിനിമയിലെ 'പുത്തന്‍താരോദയം' സന്തോഷ് പണ്ഡിറ്റ് കോമാളി വേഷം കെട്ടിയാടുന്നത് പണത്തിന് വേണ്ടിയോ? അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് തനിയ്ക്കിതിലൂടെ ലഭിയ്ക്കുന്ന വരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങള്‍ ലക്ഷക്കണക്കിന് മലയാളികളാണ് നെറ്റില്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തത്. ഇതിലൂടെ പണ്ഡിറ്റിന് ലഭിയ്ക്കുന്ന വരുമാനം ലക്ഷങ്ങളാണെന്ന് പറയപ്പെടുന്നു. ഡോളര്‍ നിരക്കില്‍ നിന്ന് രൂപയിലേയ്ക്ക് മാറ്റപ്പെടുമ്പോള്‍ യു ട്യൂബിലെ ഒരു ക്ലിക്കിന് നാലു രൂപ മുതല്‍ ഇരുന്നൂറ്റി അന്‍പത് രൂപ വരെ കിട്ടുമത്രേ. . അത്തരത്തില്‍ നോക്കിയാല്‍ ഇപ്പോള്‍ സന്തോഷിന് ഒരു കോടി രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചിട്ടുണ്ടാകാമെന്നും വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ സന്തോഷിന്റെ അവകാശവാദങ്ങളില്‍ എത്രമാത്യം സത്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യൂ ട്യൂബില്‍ ഒരു വീഡിയോ അപ്‍ലോഡിങിലൂടെ പണമുണ്ടാക്കണമെങ്കില്‍ പ്രത്യേക അക്കൗണ്ടും മറ്റും സ്വന്തമായി വേണം. കണ്ടന്റിലേക്കുള്ള ട്രാഫിക്കിന്റെ അടിസ്ഥാനത്തില്‍ മാസത്തിലെ ആദ്യ ആഴ്ചയിലാണ് ഗൂഗിള്‍ പണം നല്‍കുക.

പ്രത്യേക യൂ ട്യൂബ് ചാനലിന്റെ ഉടമസ്ഥന് തന്റെ കണ്ടന്റിലേക്കുള്ള പേജ് വ്യൂ, സന്ദര്‍ശകര്‍, അതില്‍ നിന്നുള്ള പരസ്യ വരുമാനം തുടങ്ങിയവയെല്ലാം മനസ്സിലാക്കാം. എന്നാല്‍ ഇതേക്കുറിച്ചൊന്നും വ്യക്തമായി മറുപടി പറയാതെയ ഉരുണ്ടുകളിയ്ക്കുന്ന നിലപാടാണ് അഭിമുഖങ്ങളില്‍ സന്തോഷ് പണ്ഡിറ്റ് സ്വീകരിച്ചുപോരുന്നത്. അതുകൊണ്ട് തന്നെ യൂ ട്യൂബില്‍ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനകണക്ക് വിശ്വാസ്യയോഗ്യമല്ലെന്ന് പറയേണ്ടി വരും.

എന്നാല്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന കൃഷ്ണനും രാധയും പണം വാരുന്നുണ്ടെന്നത് സത്യം തന്നെ. ചുരുക്കത്തില്‍ വിവാദ നായകനായാലും പണ്ഡിറ്റ് പണമുണ്ടാക്കുന്നു. കൃഷ്ണനും രാധയുമെന്ന പണ്ഡിറ്റ് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ടെങ്കിലും പടം കാണാന്‍ തീയേറ്ററില്‍ ജനമെത്തുന്നുവെന്നതാണ് പണ്ഡിറ്റിന്റെ വിജയം.

അടുത്ത പേജില്‍
പണ്ഡിറ്റിന്റെ മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍

<ul id="pagination-digg"><li class="next"><a href="/starpage/09-gripped-by-pandit-fever-2-aid0167.html">Next »</a></li></ul>
English summary
Film circles are still debating the surprising success of Santhosh Pandit’s Krishnanum Radhayum and can campuses be far behind? In Alappuzha district, where the film has not even been released, students seem to be waiting to watch the film, which has invited the wrath of critics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam