പണ്ഡിറ്റിന്റെ മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍

ഇന്റര്‍നെറ്റിലൂടെയുള്ള പ്രമോഷന്‍ സാധ്യതകളെ കുറിച്ച് ആദ്യം തനിയ്ക്ക് അറിയില്ലായിരുന്നു. ആദ്യമായി തന്റെ പാട്ട് യുട്യൂബിലിട്ടത് മറ്റൊരാളാണ്. അത് നല്ല ഹിറ്റായി. പിന്നീടാണ് ഓണ്‍ലൈന്‍ രംഗത്തെ സാധ്യതകളെ കുറിച്ച് ചിന്തിച്ചത്. ഒരു വീഡിയോ നല്ല ഹിറ്റോടെ ഒരു മാസം യുട്യൂബില്‍ പോയാല്‍ അതിസ് നിന്ന് നല്ലൊരു തുക വരുമാനമായി ലഭിയ്ക്കുമെന്നും സന്തോഷ് പറഞ്ഞു.
എന്നാല്‍ തനിയ്ക്ക് യുട്യൂബില്‍ നിന്ന് ലഭിയ്‌ക്കേണ്ട തുകയെ കുറിച്ച് കൂടുതല്‍ പറയാന്‍ പണ്ഡിറ്റ് തയ്യാറായില്ല. യുട്യൂബില്‍ ലഭിയ്‌ക്കേണ്ട തുകയെ കുറിച്ചുള്ള കറക്ടായ ഇന്‍ഫര്‍മേഷന്‍സ് അവരില്‍ നിന്നും തനിയ്ക്ക് കിട്ടിയിട്ടില്ലെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇപ്പോള്‍ തനിയ്ക്ക് തീയേറ്ററില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്ക് മാത്രമേ അറിയാവൂ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.


Click it and Unblock the Notifications