ജിഷ്ണുവിന് തിരക്കേറുന്നു

By Staff

ജിഷ്ണുവിന് തിരക്കേറുന്നു

കാമ്പസുകള്‍ വരവേറ്റ ആദ്യചിത്രമായ നമ്മളില്‍ ജിഷ്ണുവിന് ഉപനായക വേഷമായിരുന്നു. ചിത്രത്തിലെ നായകനേക്കാള്‍ ശ്രദ്ധേയനായത് ഉപനായകന്‍. ചിത്രം വന്‍വിജയമായതോടെ ജിഷ്ണു നായകനെ കടത്തിവെട്ടി പ്രേക്ഷക പ്രശംസ നേടി.

ഈ പ്രശംസ ചലച്ചിത്ര-സീരിയല്‍ നടനായ രാഘവന്റെ മകന്‍ ജിഷ്ണുവിന് തുണയായി. അച്ഛന്റെ പേരിന്റെയും പ്രശസ്തിയുടെയും തുണയോടെ അവകാശവാദങ്ങളുമായി സിനിമയിലെത്തി പതറിപ്പോയ മറ്റ് ചിലരെ പോലെയായില്ല ജിഷ്ണുവിന്റെ ഗതി. ചിത്രങ്ങള്‍ ജിഷ്ണുവിനെ തേടിയെത്തുന്നു. കഥ പറയാനും പ്രതിഫലം പറഞ്ഞുറപ്പിക്കാനും ജിഷ്ണുവിനിപ്പോള്‍ തിരക്കോട് തിരക്ക്.

ആദ്യചിത്രത്തില്‍ ഉപനായകനായിരുന്നെങ്കില്‍ നമ്മളിന് ശേഷം ജിഷ്ണുവിനെ തേടിയെത്തിയ ചിത്രങ്ങളിലെല്ലാം നായകവേഷങ്ങള്‍. കരാറായ ചിത്രങ്ങളില്‍ ഇനി അഭിനയിക്കാനുള്ളത് അരഡസനോളം ചിത്രങ്ങള്‍. ഇവയ്ക്ക് പുറമെ ഒരു ചിത്രം പൂര്‍ത്തിയാക്കി. ഒരു ചിത്രത്തില്‍ അഭിനയിച്ചുവരുന്നു. സിനിമാലോകത്ത് തന്റെ സാന്നിധ്യം കൃത്യമായും ജിഷ്ണു അടയാളപ്പെടുത്തിക്കഴിഞ്ഞു.

നമ്മളിന് ശേഷം ജിഷ്ണു അഭിനയിച്ചത് സനലിന്റെ ടുവീലറിലാണ്. ജയസൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഒരു അടിച്ചുപൊളി കഥാപാത്രത്തെയാണ് ജിഷ്ണു അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞ ഈ ചിത്രത്തില്‍ കാവ്യാ മാധവനാണ് ജിഷ്ണുവിന്റെ നായിക.

ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചൂണ്ടയിലാണ് ജിഷ്ണു ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ജിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചൂണ്ടയുടെ കഥ നീങ്ങുന്നത്. ചൂണ്ടയില്‍ മൂന്ന് നായികമാരുണ്ട് ജിഷ്ണുവിന്- ഗീതു മോഹന്‍ദാസ്, സുചിത, നിത്യാദാസ്.

കരാറായ അരഡസനോളം ചിത്രങ്ങളില്‍ നായകവേഷമാണ് ജിഷ്ണുവിന്. സിബി മലയിലിന്റെയും തമ്പി കണ്ണന്താനത്തിന്റെയും ചിത്രങ്ങളാണ് അവയില്‍ പ്രധാനം. സിബി മലയില്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് കെ. ജി. ജോര്‍ജാണ്. ഭാവനയാണ് ഈ ചിത്രത്തില്‍ ജിഷ്ണുവിന്റെ നായിക. നമ്മളിന് ശേഷം ജിഷ്ണുവും ഭാവനയും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

മോഹന്‍ലാല്‍ ചിത്രമായ ഒന്നാമന് ശേഷം തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജിഷ്ണു നായകനാവുന്നത്. നമ്മളിലെ നായിക രേണുകാ മേനോനാണ് ഈ ചിത്രത്തില്‍ ജിഷ്ണുവിന്റെ നായികയാവുന്നത്.

അന്‍സാര്‍ കലാഭവന്‍ ഒരുക്കുന്ന വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്ന ചിത്രത്തില്‍ ജിഷ്ണു-ഭാവന ജോഡി വീണ്ടും ഒന്നിക്കുന്നു.

നവാഗത സംവിധായകനായ സലിം നെല്ലൂര്‍ ഒരുക്കുന്ന നാടോടിപ്പയ്യനില്‍ നവ്യാ നായരാണ് ജിഷ്ണുവിന്റെ നായിക. മറ്റൊരു നവാഗത സംവിധായകനായ ജയപ്രകാശിന്റെ കൂട്ടിലും ജിഷ്ണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X