»   » എന്നെ തളയ്ക്കരുത്: ആസിഫ്

എന്നെ തളയ്ക്കരുത്: ആസിഫ്

Posted By:
Subscribe to Filmibeat Malayalam
Asif Ali
ഋതുവിലെ സണ്ണിയായെത്തി പ്രേക്ഷക മനസ്സില്‍ വില്ലന്‍ ഇമേജ് സൃഷ്ടിച്ചെങ്കിലും അതിനെ നിഷ്പ്രയാസം തകര്‍ത്ത് ഒരു ചോക്ലേറ്റ് ബോയ് ആയി മാറാന്‍ യുവനടന്‍ ആസിഫിന് കഴിഞ്ഞു. പിന്നീട് ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു ഈ യുവനടന്‍.

എന്നാല്‍ ഏതെങ്കിലും പ്രത്യേക ഇമേജില്‍ ഒതുങ്ങിപ്പോവാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് ആസിഫ് പറയുന്നു. എല്ലാ റോളും അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന നടനാവണമെന്നാണ് തന്റെ ആഗ്രഹമെന്നും ആസിഫ്.

ജനങ്ങള്‍ക്കെന്നെ ഒരു ആക്ഷന്‍ ഹീറോ എന്നു വിളിയ്ക്കാം. അതുപോലെ തന്നെ അവര്‍ക്ക് എന്നെ ഒരു റൊമാന്റിക് സ്റ്റാറായും ചോക്ലേറ്റ് പയ്യനായും കാണാനാവണം. ഇത്തരത്തിലുള്ള വേഷങ്ങളെല്ലാം കൈകാര്യം ചെയ്യണം. ഒരു പ്രത്യേക ഇമേജില്‍ തളച്ചിടപ്പെടരുതെന്നാണ് എന്റെ ആഗ്രഹം-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. മലയാളത്തില്‍ നിന്നും നല്ല കഥാപാത്രങ്ങള്‍ തന്നെ തേടി വരുമെന്നും ആസിഫ് പ്രതീക്ഷിയ്ക്കുന്നു.

English summary

 The much looked upon figure in M’town today, Asif Ali is one lucky lad who has been fortunate to be a part of some of the biggest hits of the industry in recent times — Traffic, Salt N Pepper and Dr Love to name a few.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam