മംമ്ത ഇന്റലിജന്റായ നടി

ഗീതുമോഹന്‍ദാസ് അങ്ങിനെ മാര്‍ക്ക് ചെയ്യപ്പെട്ട നടിയായിരുന്നു. മംമ്തയുടെ മികച്ച വേഷങ്ങളൊക്കെയും ഇത്തരത്തിലുള്ളതാണ്. ലങ്കയിലെ ലങ്കാലക്ഷ്മി അഭിനയസാധ്യതയും ഗ്ലമാറും ഒരുമിച്ച് കൊണ്ടുപോകുന്നതായിരുന്നു.
പാസ്സഞ്ചര്‍, അന്‍വര്‍ വരാന്‍പോകുന്ന നായിക തുടങ്ങി മംമ്തയുടെ വേറിട്ട അഭിനയശേഷി മലയാളി പ്രേക്ഷകന്‍ കണ്ടറിഞ്ഞതാണ്. ഇതിലൊക്കെ ഉപരിയായിരുന്നു തന്റെ വരവറിയിച്ച സിനിമയിലേതുപോലെ ഒരു രോഗം മംമ്തയെ പതിയിരുന്ന് പിടികൂടിയത്.
ആരും തകര്‍ന്നുപോകാവുന്ന സാഹചര്യത്തെ അനിതര സാധാരണമായ ധൈര്യത്തോടെ നേരിട്ട മംമ്ത രോഗത്തെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
അടിയുറച്ച ആത്മവിശ്വാസത്തെ കേവലമൊരു രോഗത്തിന് തോല്പിക്കുവാന്‍ കഴിയില്ല എന്ന് തെളിയിച്ചു മംമ്ത.
മംമ്ത അസുഖത്തിന് മുന്‍പും പിന്‍പും സജീവമായിരുന്നു. മലയാളം കൌതുകത്തോടെ നോക്കി കണ്ട മമ്തയും അധികം താമസിയാതെ അരങ്ങൊഴിയും. വിവാഹ ശേഷം തീരുമാനമെന്തെന്ന് മുന്‍കൂട്ടി പറഞ്ഞില്ലെങ്കിലും മുന്‍ഗാമികളുടെ ശൈലിതന്നെയാവും മമ്തയും തെരെഞ്ഞെടുക്കുക. മറിച്ചാവട്ടെ എന്ന് പ്രേക്ഷകര്‍ക്ക് ആഗ്രഹിക്കാം.
ആദ്യപേജില്‍


Click it and Unblock the Notifications