അറുപതിലും യൗവനമായി ബച്ചന്‍...

By Staff

അറുപതിലും യൗവനമായി ബച്ചന്‍...

പ്രശസ്ത കവി ഹരിവംശറായി തന്റെ ഓമനമകനിടാന്‍ കണ്ടുവെച്ച പേര് ഇങ്ക്വിലാബ് എന്നായിരുന്നു. എന്തുകൊണ്ടോ ആ പേര് വേണ്ടെന്നുവെച്ച് പകരം അമിതാഭ് എന്ന് പേരിട്ടു. അമിതാഭ് എന്നാല്‍ ഒരിയ്ക്കലും മങ്ങാത്ത പ്രകാശം എന്നാണ് അര്‍ത്ഥം. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദിസിനിമയില്‍ അമിതാഭ് തരംഗം എന്ന ഇങ്ക്വിലാബ് ഉണ്ടായി. പ്രേക്ഷകരുടെ മനസില്‍ വീരാരാധനയുടെ സവിശേഷ ഭാവങ്ങള്‍ പകര്‍ന്നുകൊടുത്ത് അമിതാഭ് തരംഗത്തിന്റെ വിപ്ലവം.....ഇന്നും ഒരിക്കലും മങ്ങാത്ത സൂര്യപ്രഭയായി തന്റെ പേരുപോലെത്തന്നെ അമിതാഭ് തിളങ്ങുന്നു.

അമിതാഭ് ബച്ചന് പകരം വെക്കാന്‍ അമിതാഭ് ബച്ചന്‍ മാത്രം. 2002 ഒക്ടോബര്‍ 11ന് അറുപത് തികയുമ്പോഴും ഒരിറ്റു പോലും ചോര്‍ന്നുപോകാത്ത ഊര്‍ജവുമായി സിനിമയിലും ടിവിയിലും പരസ്യങ്ങളിലും സുഗന്ധദ്രവ്യത്തിന്റെ പേരായും അമിതാഭ് നിറഞ്ഞുനില്‍ക്കുന്നത് അതുകൊണ്ടാണ്. താരങ്ങള്‍ പിന്നെയും ഒട്ടേറെ ഉദിച്ചുയര്‍ന്നെങ്കിലും അമിതാഭ് എന്ന താരത്തിന്റെ സാന്നിധ്യം മങ്ങാതെ മറ്റൊന്നിനുമില്ലാത്ത വേറിട്ടൊരു ദീപ്തിയുമായി തിളങ്ങിനില്‍ക്കുന്നു.

എഴുപതുകളില്‍ തീവ്രയൗവനത്തിന്റെ മൂര്‍ത്തിമദ്ഭാവമായാണ് അമിതാഭ് ബച്ചന്‍ എന്ന താരം ഹിന്ദി സിനിമാ ലോകത്ത് പൊട്ടിമുളച്ചത്. അതുവരെ ദു:ഖവും പ്രണയഭംഗവും മദ്യാസക്തിയും ക്ഷീണിതരാക്കി തീര്‍ത്ത നായകന്മാരുടെ കെട്ടുപോയ കനവുകളുടെ നിരാശയായിരുന്നു ഹിന്ദി സിനിമയുടെ മുഖമുദ്രയെങ്കില്‍ അമിതാഭിന്റെ വരവോടെ ആ നായകസങ്കല്പം പൊളിച്ചുമാറ്റപ്പെട്ടു. അതൃപ്തരായ യുവാക്കളുടെ രോഷമായി വെള്ളിത്തിരയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും സിംഹ ഗര്‍ജനം ബോളിവുഡില്‍ ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. ചോരാത്ത ഊര്‍ജവുമായി ചലിച്ചുകൊണ്ടിരിക്കുന്ന ആ യുവപ്രതിഭയില്‍ നിന്ന് അറുപതിലെത്തുമ്പോഴേക്കും ബച്ചന്‍ ഏറെ ദൂരം നടന്നുതീര്‍ത്തിരിക്കുന്നു. എന്നാല്‍ അറുപതുകളിലും വിട്ടുമാറാത്ത യൗവനമാണ് ഈ പ്രതിഭയുടെ മുഖമുദ്ര.

തിരിച്ചടികളില്‍ നിന്നുള്ള തുടക്കം

പില്‍ക്കാലത്ത് ബോളിവുഡിന്റെ സൂര്യപ്രഭയായി മാറിയ അമിതാഭിന്റെ തുടക്കം തിരിച്ചടികളോടെയായിരുന്നു. ആള്‍ ഇന്ത്യാ റേഡിയോവില്‍ അനൗണ്‍സറുടെ ജോലിക്ക് അപേക്ഷിച്ച ബച്ചന്‍ ശബ്ദപരിശോധനയില്‍ മുഴക്കം കൂടിപോയി എന്നതിന്റെ പേരില്‍ പരാജയപ്പെട്ടു. ആ ശബ്ദം പിന്നീട് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ശബ്ദമായി മാറി.

1969ല്‍ എക്സിക്യൂട്ടീവിന്റെ ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്നവുമായി മുംബൈയിലെത്തിയ അമിതാഭിനെ ചില സംവിധായകര്‍ വിശേഷിപ്പിച്ചത് കുതിര മുഖമുള്ളവന്‍ എന്നായിരുന്നു. ആ കുതിര മുഖമാണ് കോടിക്കണക്കിനാളുകള്‍ സ്ക്രീനില്‍ ആരാധനയോടെ പിന്നീട് കണ്ടത്.

മുംബൈയില്‍ അവസരം തേടിനടക്കുമ്പോള്‍ കവി ഹരിവംശറായിയുടെ മകന് ആദ്യമൊക്കെ കിട്ടിയത് അധിക്ഷേപങ്ങള്‍ മാത്രമാണ്. പ്രതീക്ഷ കൈവിടാതെ പിന്നെയും സംവിധായകരുടെ വാതിലില്‍ മുട്ടുന്നത് തുടര്‍ന്ന ബച്ചന് ആദ്യം അവസരം കൊടുത്തത് കെ. എ. അബാസ് എന്ന സംവിധായകന്‍.

ബച്ചന്റെ ആദ്യ ചിത്രങ്ങളൊന്നും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. എന്നാല്‍ ഋഷികേശ് മുക്കര്‍ജിയുടെ ആനന്ദ് അമിതാഭിന് വഴിത്തിരാവായി. ചിത്രത്തിലെ ഡോക്ടര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സഞ്ജീര്‍ സൂപ്പര്‍ ഹിറ്റായതോടെ അമിതാഭ് എല്ലാ അര്‍ഥത്തിലും സൂപ്പര്‍താരമായി മാറി. സഞ്ജീര്‍ റിലീസായതിന് ശേഷമാണ് ജയഭാധുരിയെ അമിതാഭ് വിവാഹം ചെയ്യുന്നത്. പിന്നീട് ദീവാര്‍ (1975), ഷോലെ (1975), ഡോണ്‍ (1978), ത്രിശൂല്‍ (1978), കാലാപര്‍ (1979), ദോസ്താന (1980), ഷാന്‍ (1980), ശക്തി (1982) എന്നിവ സൂപ്പര്‍ഹിറ്റുകളായി.

കൂലി എന്ന ചിത്രത്തിന് വേണ്ടി ഒരു സംഘട്ടന രംഗത്തില്‍ ഷൂട്ടിംഗിനിടയില്‍ ഗുരുതരമായി പരിക്കേറ്റ അമിതാഭ് കുറെ നാളുകള്‍ ആശുപത്രിയില്‍ മരണവുമായി മല്ലിടുകയായിരുന്നു. മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അമിതാഭ് പറയുന്നത് അപകടത്തിന് ശേഷം തനിക്കൊരിക്കലും പഴയ ശേഷിയുണ്ടായില്ല എന്നാണ്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X