അറുപതിലും യൗവനമായി ബച്ചന്‍...2

By Staff

അറുപതിലും യൗവനമായി ബച്ചന്‍...2

രാഷ്ട്രീയവും കച്ചവടവും

സിനിമയില്‍ നിന്ന് വിട്ടുനിന്ന കാലത്താണ് അമിതാഭ് രാഷ്ട്രീയവും ബിസിനസും പരീക്ഷിക്കുന്നത്. രാജീവ്ഗാന്ധിയുടെ ഉറ്റസുഹൃത്തായ അമിതാഭ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തിരെഞ്ഞടുപ്പിലാണ് രാഷ്ട്രീയ ഗോദയിലിറങ്ങിയത്. അലഹബാദ് മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ച അമിതാഭിന് പക്ഷേ ഏറെ കാലം രാഷ്ട്രീയത്തില്‍ തുടരാനായില്ല. സ്വന്തം പാര്‍ട്ടിയിലെ തന്നെ എതിര്‍പ്പും സഹോദരന്‍ അജിതാഭ് ബച്ചന് ബോഫോഴ്സ് ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണവും അമിതാഭിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമം കുറിച്ചു. 1987ല്‍ ലോക്സഭാംഗത്വം രാജിവെച്ച അമിതാഭ് പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ എന്ന പേരില്‍ ആരംഭിച്ച കമ്പനിയ്ക്ക് നല്ല തുടക്കമായിരുന്നു. എന്നാല്‍ ബാംഗ്ലൂരില്‍ നടന്ന ലോകസുന്ദരി മത്സരം പരാജയപ്പെട്ടതോടെ എബിസിഎല്ലിന് വന്‍ബാധ്യതയുണ്ടായി. എബിസിഎല്‍ ഉണ്ടാക്കിയ ബാധ്യത തീര്‍ക്കാന്‍ വീണ്ടും സിനിമാ രംഗത്തേക്ക് തിരിയുകയല്ലാതെ അമിതാഭിന് വേറെ മാര്‍ഗമില്ലായിരുന്നു.

സ്റാര്‍ പ്ലസിലെ കോന്‍ ബനേഗാ കരോട്പതിയുടെ അവതാരകനായി അമിതാഭ് രംഗത്തെത്തുന്നതും ഇതിനിടെയാണ്. കോന്‍ ബനേഗാ ക്രോര്‍പതിയിലെ മാസ്മരിക ശബ്ദത്തിന്റെയും ത്രസിക്കുന്ന പ്രസരിപ്പിന്റെയും സാന്നിധ്യം പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിച്ചു. ബച്ചന്റെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കണ്ട അതേ ആവേശത്തോടെ കോന്‍ ബനേഗാ കരോട്പതി കാണാന്‍ പ്രേക്ഷകര്‍ ടി വിയ്ക്കു മുന്നിലിരുന്നു.

അമിതാഭിന്റെ സിനിമയിലെ രണ്ടാം വരവ് അത്ര കണ്ട് വിജയമായിരുന്നില്ല. മിക്ക ചിത്രങ്ങളും ബോക്സോഫീസില്‍ പരാജയപ്പെട്ടപ്പോള്‍ വിജയിച്ചത് രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമാണ്. എങ്കിലും അമിതാഭിന്റെ സാന്നിധ്യത്തിന്റെ മൂല്യം ഒരിക്കലും ഇടിഞ്ഞില്ല. മറ്റ് താരങ്ങളുടെ ഹിറ്റുകളേക്കാള്‍ അമിതാഭിന്റെ പരാജിത ചിത്രങ്ങള്‍ പണം വാരുന്നുവെന്ന വിശ്വാസം പോലും ഇപ്പോഴും സംവിധായകര്‍ക്കിടയിലുണ്ട്.

അറുപതുകളിലെത്തി നില്‍ക്കുമ്പോഴും ചെയ്തുതീര്‍ക്കാന്‍ ഇനിയുമേറെയുണ്ടെന്ന് പറയുന്ന പ്രവര്‍ത്തനനിരതനാണ് ബച്ചന്‍. അതെ, ഒട്ടും ചോരാത്ത ഊര്‍ജം ഈ അപൂര്‍വ പ്രതിഭയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. പ്രായത്തിന് ശോഷിപ്പിക്കാനാവാത്ത പ്രതിഭയും പ്രസരിപ്പും ഊര്‍ജവുമാണ് ബച്ചന്‍ എന്ന പ്രതിഭാസത്തിന്റ മുഖമുദ്ര. മങ്ങാത്ത ശോഭ തുടിച്ചുനില്‍ക്കുന്ന താരമായി ബച്ചന്‍ തുടരുന്നു.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X