മല്ലികയ്ക്കിഷ്ടം ആക്ഷന്‍ നായികയാകാന്‍

നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങളുള്ള മല്ലികയ്ക്ക് അത്തരം വേഷങ്ങള്‍ തന്നെയാണ് കിട്ടുന്നത്. കരാട്ടെ പഠിച്ച, വിജയശാന്തിയെ ആരാധിക്കുന്ന മല്ലികയ്ക്ക് പക്ഷേ ആക്ഷന്‍ ഹീറോയിന്‍ വേഷത്തോടാണ് താല്പര്യം. മലയാളത്തിലെ ഇഷ്ടനടി വാണിവിശ്വനാഥാണ്.
പെണ്‍ ഹീറോയിസം അധികം വളരാന്‍ ഇടയില്ലാത്ത മണ്ണാണ് കേരളം. അതുകൊണ്ട് തന്നെ ഇഷ്ടവേഷം എന്ന് മല്ലികയെ തേടിയെത്തുമെന്ന് പറയാന്‍ വയ്യ. മറ്റ് ഭാഷചിത്രങ്ങളില്‍ നല്ല സാമ്പത്തിക മെച്ചം ലഭിക്കുമെങ്കിലും ശരിക്കും താല്പര്യത്തോടെ ചെയ്യാനിഷ്ടം മലയാളം
തന്നെയെന്ന് മല്ലിക പറയുന്നു.
അച്ഛന്റെ മരണം നല്കിയ അനുഭവത്തില്‍ നിന്നാണ് മൂന്നുപെണ്‍കുട്ടികളില്‍ രണ്ടാമത്തെയാളായ മല്ലിക, കരാട്ടെയിലേക്കും കരുത്തിലേയ്ക്കും വളരുന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന മല്ലിക ഇപ്പോഴും മനസ്സില്‍ താലോലിക്കുന്നത് ഓട്ടോഗ്രാഫിലെ ഗ്രാമീണ പെണ്‍കുട്ടിയുടെ ഓര്‍മ്മകളാണ്.
അതിനെ മറികടക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കുവാനുള്ള കാത്തിരിപ്പിലാണ്. ഇന്ത്യന്‍ റുപ്പിയും സ്‌നേഹവീടും ഏറെ ഇഷ്ടത്തോടെ ഓര്‍ക്കുമ്പോഴും മല്ലികയ്ക്ക് ഇനിയും സ്വപ്‌നങ്ങള്‍ ബാക്കിയാണ്.
ആദ്യപേജില്‍
മുറ്റത്തെ മുല്ല പോലെ മല്ലിക


Click it and Unblock the Notifications











