ഐശ്വര്യയുടെ അഭാവം അസിനെ തുണയ്ക്കുമോ?

ഇന്ത്യക്കാരായ നടികള്‍ മുഴുവന്‍ ആഗ്രഹിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഐശ്വര്യറായിയെ പോലൊരു നടിയാകണം എന്ന് ഇടയ്ക്കിടെ സ്വയം ഓര്‍മ്മിപ്പിക്കുന്ന അസിനും അതുകൊണ്ട് തന്നെ ആഗ്രഹങ്ങള്‍ക്ക് വളമിടുകയാണ്. രജനിയുടെ പുതിയ ചിത്രത്തിലേക്ക് അവസരം തന്നെ തേടിവരുമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിലും കാര്യങ്ങളൊന്നും വിചാരിച്ചപോലെ സ്മൂത്തായ് പോകുന്നില്ലെന്നാണ് കൊച്ചിക്കാരിയുടെ ദുഃഖം.
ദീപാവലിക്ക് സൂപ്പര്‍ ഹിറ്റുകള്‍ കൊയ്ത ശ്രുതിഹാസനും, ജനീലിയയുമൊക്കെ നല്ല മൈലേജ് വീണ്ടെടുത്ത് എന്തിനും തയ്യാറായുള്ള നില്‍പ്പിലാണ്. ബോളിവുഡില്‍ പോയി ആമിര്‍ഖാന്റെ നായികയായി വിജയിച്ചു നില്‍ക്കുന്ന താരത്തിന് ടോളിവുഡില്‍ ചെറിയ കളികള്‍ക്കൊന്നും താല്പര്യവുമില്ല. അതുകൊണ്ടാണ് ഇന്റര്‍വ്യൂവിലും മാധ്യമങ്ങളോടുമൊക്കെ ഐശ്വര്യറായിയെ മാതൃകയാക്കാനിഷ്ടം എന്നൊക്കെ തട്ടിവിടുന്നത്.
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡിലും ഹോളിവുഡിലും മികവുതെളിയിച്ച ബുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ ഐശ്വര്യറായിയുടെ ആരാധികയ്ക്ക് അവര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ വല്ലതും തടഞ്ഞാല്‍ രക്ഷപ്പെട്ടില്ലേ..ഒന്നു പിടിച്ചു കിട്ടിയാല്‍ നിന്ന് പൊരുതാനുള്ള വിരുതും ബുദ്ധിയുമൊക്കെ അസിന്റെ നാവിന്‍ തുമ്പത്തുണ്ടെന്നുള്ളത് വേറെ കാര്യം.


Click it and Unblock the Notifications