»   » ഗോഡ്ഫാദര്‍മാരുടെ അഭാവം വിനയായി: ഭാവന

ഗോഡ്ഫാദര്‍മാരുടെ അഭാവം വിനയായി: ഭാവന

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/11-bhavana-says-no-to-bollywood-2-aid0167.html">Next »</a></li></ul>
Bhavana
സിനിമാ രംഗത്ത് തനിയ്ക്ക് ഒരു വഴികാട്ടിയില്ലാത്തത് മൂലം ഒട്ടേറെ അവസരങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടെന്ന് നടി ഭാവന പറയുന്നു. തന്റെ കയ്യില്‍ നിന്ന് പല വന്‍ പ്രൊജക്ടുകളും വഴുതിപ്പോയിട്ടുണ്ട്.

സിനിമയില്‍ കഴിവും സൗന്ദര്യവും മാത്രമല്ല വിധി നിര്‍ണ്ണയിക്കുന്നത്. ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രാധാന്യമുണ്ട്. എങ്ങനെ മുന്നോട്ട് നീങ്ങണമെന്ന് എന്നെ ഉപദേശിക്കാന്‍ നല്ലൊരു ഗൈഡ് ഉണ്ടായിരുന്നില്ല. ഇതുമൂലം പല നല്ല ചിത്രങ്ങളും കൈവിട്ടു പോയി. ചില മോശം ചിത്രങ്ങളുടെ ഭാഗമാവേണ്ടി വരികയും ചെയ്തുവെന്ന് ഭാവന.

നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇനി മലയാളത്തിലേയ്ക്കുള്ളു. ഇത്ര ചിത്രങ്ങള്‍ അഭിനയിച്ച് തീര്‍ക്കണമെന്ന് വാശിയൊന്നും തനിയ്ക്കില്ല. അടുത്തിടെ അറബിയും ഒട്ടകവും എന്ന പ്രിയദര്‍ശന്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത് നല്ലൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടരുതെന്ന് കരുതിയിട്ടാണെന്നും ഭാവന പറഞ്ഞു.

അടുത്തപേജില്‍
അമിത ഗ്ലാമര്‍: ബിടൗണിലേക്കില്ലെന്ന് ഭാവന

<ul id="pagination-digg"><li class="next"><a href="/starpage/11-bhavana-says-no-to-bollywood-2-aid0167.html">Next »</a></li></ul>
English summary
Actress Bhavana said that she denied an offer from Bollywood since the role is not comfortable to her.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam