For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഥാപാത്രം അഭിനേതാവിനെ തേടുമ്പോള്‍

  By Ravi Nath
  |

  Lal
  താരം കഥാപാത്രമാവുന്നതും കഥാപാത്രം താരത്തെ അന്വേഷിച്ചുചെല്ലുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. പല സൂപ്പര്‍ താരചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടുമ്പോള്‍ പോലും തിരിച്ചറിയപ്പെടാതെപോകുന്ന ഒരു സത്യം കൂടിയാണിത്. സൂപ്പര്‍താരത്തെ മുന്നില്‍ കണ്ടുസൃഷ്ടിക്കപ്പെടുന്ന പ്രമേയങ്ങള്‍ താരത്തിന്റെ മാനറിസങ്ങളിലേക്ക് ഉള്‍ചേര്‍ന്ന് പ്രമേയത്തിന്റെ ഉള്‍കനം ചോര്‍ന്ന അവസ്ഥതയിലെത്തുന്നു. സിനിമയും കഥാപാത്രവും താരവും ഇല്ലാതാവുന്ന അവസ്ഥ.

  പുതിയ സിനിമകള്‍ മലയാളത്തിനു പരിചയപ്പെടുത്തി കൊണ്ടിരിക്കുന്ന ചില ഉള്‍കാഴ്ചകള്‍ വെളിച്ചം വീശുന്നത് കഥാപാത്രത്തിന്റെ താരാന്വേഷണമാണ് അഥവാ അഭിനേതാവിനെ തേടലാണ് കാളിദാസന്‍ എന്ന ആര്‍ക്കിയോളജിസ്‌റായ ലാല്‍ സൂപ്പര്‍താരങ്ങളെ വെട്ടിമാറ്റിപ്രേക്ഷകന്റെ കയ്യടി വാങ്ങുമ്പോള്‍ സംവിധായകന്‍ എന്ന സിനിമയുടെ മുഖ്യശില്‍പി കൂടിയാണ് അംഗീകരിക്കപ്പെടുന്നത്.

  ആ കഥാപാത്രത്തെ മറ്റാരെയെങ്കിലും ഏല്പിച്ച് തിയറ്ററില്‍ നല്ല സിനിമ കാണാന്‍ ആളെ കയറ്റാന്‍ പറ്റുമോ എന്നു നോക്കുവെന്ന് പറഞ്ഞ് തന്റെ താരപരിവേഷം തിരിച്ചറിഞ്ഞ് പിന്‍തിരിപ്പിക്കുന്ന ലാലിലേക്ക് തന്നെ ആഷിക് അബു കാളിദാസനെ കുടിയിരുത്തുന്നു.

  ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പോപ്പുലറായ വേഷം. സൂപ്പര്‍ഹിറ്റ് എന്നതിലുപരി സൂപ്പര്‍ആക്ടിംഗ് എന്നും താരം എന്ന നിലയിലേക്കുള്ള ഉയര്‍ച്ചയും പണിത കഥാപാത്രം. നിങ്ങള്‍ക്ക് അഭിനയിക്കാനറിയാമെന്ന് എനിക്ക് തോന്നിയത് ഇപ്പോഴാണെന്ന് ലാലിന്റെ ഭാര്യ കമന്റ് പറയുമ്പോള്‍ വേറിട്ട കോണുകളില്‍നിന്നും ലാലിന്റെ അഭിനയ സാദ്ധ്യതകളുടെ പുതിയ ഏടുകള്‍ തുന്നിചേര്‍ക്കപ്പെടുകയാണ്.

  സിനിമ എഴുതാനും സംവിധാനം ചെയ്യാനുമെത്തിയ സിദ്ധിക് ലാലിലെ ലാലിനെ ജയരാജ് ക്യാമറയ്ക്കുമുമ്പില്‍ പിടിച്ചു നിര്‍ത്തുമ്പോള്‍ ,കളിയാട്ടത്തിന്റെ ഗതി തിരിച്ചുവിടുന്ന ഈയാഗോയുടെ പ്രതിരൂപം തീര്‍ക്കുമ്പോഴും തെല്ലും ആത്മവിശ്വാസമുണ്ടായിരുന്നില്ല ലാലിന്. മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഹിറ്റ് ചിത്രങ്ങളിലെ നായകനോ,നായകപ്രാധാന്യമോ ഉള്ള കഥാപാത്രങ്ങളിലൂടെയൊ വളര്‍ന്നു പൊങ്ങിയ ലാല്‍ കാളിദാസന്‍ എന്ന വേഷം അഴിച്ചുവെക്കുമ്പോള്‍ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിതീരുകയാണ്.

  സുന്ദരമായരൂപവും ശബ്ദവും സംഭാവന ചെയ്യുന്ന താര ശരീരങ്ങളെ ആഘോഷിച്ചു മടുത്ത പ്രേക്ഷകന് അപൂര്‍വ്വമായ് കിട്ടുന്ന ചില സ്വാഭാവിക അനുഭവങ്ങളാണ് ഇത്തരം കഥാപാത്രങ്ങളും സിനിമകളും. മലയാളസിനിമയില്‍ തലയെടുപ്പോടെ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ ,സിനിമയുടെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന വിധമാണ്. എങ്ങനെയെങ്കിലും ഒരു സിനിമ ചെയ്യുക എന്നതില്‍ കവിഞ്ഞ് കുറച്ച് കാത്തിരുന്നാലും ഒരു നല്ല സിനിമ ചെയ്യുക എന്ന രീതിയിലേക്ക് നവാഗതരും ചെറുപ്പക്കാരും എത്തിപ്പെടുമ്പോള്‍തീര്‍ച്ചയായും പ്രതീക്ഷകള്‍ക്ക് വകയുണ്ടാകും.

  താരങ്ങള്‍ അസ്തമിക്കുകയും കഥാപാത്രങ്ങള്‍ ജീവിക്കുകയും ചെയ്യും.പുതിയ മലയാളസിനിമ പരിസരം ശക്തമായ കഥാപാത്രങ്ങളാല്‍ സമ്പന്നമാവുകയും അവര്‍ യഥാര്‍ത്ഥ സാദ്ധ്യതകള്‍ തേടി അഭിനേതാവിനെ കണ്ടെത്തുകയും ചെയ്യുമെന്നാശിക്കാമെന്നുതോന്നുന്നു.

  English summary
  The role of Kalidasan suits Lal's restless personality to the hilt and he plays the role very convincingly.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X