»   » ഗണേഷ് ''അമ്മ''യില്‍ രാഷ്ട്രീയം കലര്‍ത്തുന്നു

ഗണേഷ് ''അമ്മ''യില്‍ രാഷ്ട്രീയം കലര്‍ത്തുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/11-thilakan-who-wont-give-up-2-aid0167.html">Next »</a></li></ul>
Thilakan
വിലക്കുകളും വിവാദങ്ങളും വിടാതെ പിന്തുടരുമ്പോഴും മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി തളരുന്നില്ല. ശക്തമായ വേഷങ്ങളിലൂടെ വീണ്ടും മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാവുന്ന തിലകന്‍ മന്ത്രി ഗണേഷ് കുമാറുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

ഗണേഷ് കുമാറിനെ അംഗീകരിയ്ക്കാനാവില്ല. ഒരു നല്ല ഭരണാധികാരിയല്ല താനെന്ന് മന്ത്രിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗണേഷ് തെളിയിച്ചു കഴിഞ്ഞു-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞു.

ഗണേഷിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അമ്മയുടെ രൂപീകരണത്തിനു പിന്നില്‍ ഗണേഷിന് നല്ല പങ്കുണ്ട്. തന്റെ രാഷ്ട്രീയം സംഘടനയുടേയും രാഷ്ട്രീയമാക്കി മാറ്റാനുള്ള ശ്രമമാണ് ഗണേഷ് തുടക്കത്തിലേ നടത്തിയത്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ വസ്തുത പലരും തിരിച്ചറിയുന്നില്ലെന്നും തിലകന്‍ പറഞ്ഞു.

ഗണേഷന്‍ മുട്ടിലിഴയുന്ന പ്രായത്തിലേ കമ്മ്യൂണിസ്റ്റായ ആളാണ് താന്‍. പിന്നീട് പിച്ച വച്ചു നടക്കാന്‍ പഠിച്ച ഗണേഷന്‍ കുറേ കഴിഞ്ഞാണ് രാഷ്ട്രീയക്കാരനും മന്ത്രിയുമൊക്കെ ആയതെന്നും തിലകന്‍ പറഞ്ഞു.

ചില നടന്‍മാര്‍ സിനിമയില്‍ അഭിനയിക്കുന്നത് കലയോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും പണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും തിലകന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് പണത്തോടു മാത്രമേ കൂറുള്ളൂ എന്നാണ് അവരുടെ ചില പ്രവര്‍ത്തികളില്‍ നിന്ന് മനസ്സിലാവുന്നത്.

അടുത്ത പേജില്‍
മോഹന്‍ലാലിന് പണം മാത്രം മതി

<ul id="pagination-digg"><li class="next"><a href="/starpage/11-thilakan-who-wont-give-up-2-aid0167.html">Next »</a></li></ul>
English summary
Character actor and controversy king Thilakan was the initial choice for Rajat Kapoor's role in Hollywood project Dam999 but the actor was unable to take up the offer as a ban was imposed on him at that point of time by film association AMMA.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam