മോഹന്‍ലാലിന് പണം മാത്രം മതി

അഭിനയിക്കാതിരുന്നാല്‍ സിദ്ധി നഷ്ടപ്പെടുമെന്ന മോഹന്‍ലാലിന്റെ അഭിപ്രായത്തോട് താന്‍ യോജിയ്ക്കുന്നില്ലെന്ന് തിലകന്‍ പറയുന്നു. വിലക്കു മൂലം തനിയ്ക്ക് രണ്ടു വര്‍ഷം സിനിമയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു. എന്നിട്ടും അഭിനയിക്കാനുള്ള കഴിവ് നഷ്ടമായില്ല. ഇന്ത്യന്‍ റുപ്പിയിലെ തന്റെ പ്രകടനം പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു.
പണത്തിന് വേണ്ടി ഓടി നടന്ന് അഭിനയിക്കുന്നതാണ് ലാലിന്റെ കുഴപ്പം. അിതിനാലാണ് സിദ്ധി നഷ്ടപ്പെടുമോ എന്നും മറ്റുമുള്ള ഭയം അയാളെ പിടികൂടുന്നത്. ഒരു കലാകാരന്‍ കൂടുതല്‍ പണം ആഗ്രഹിയ്ക്കരുതെന്നും തിലകന്‍.
മലയാള സിനിമ ഒരു പാട് മാറിപ്പോയി. മലയാള സിനിമയുടെ വസന്തകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ തിലകന്‍ സിനിമയുടെ ഭാഗമായിരുന്നു. അന്നത്തേതില്‍ നിന്ന് സിനിമ ഒരുപാട് മാറി.
സിനിമയില്‍ അന്നൊരു സന്ദേശമുണ്ടായിരുന്നു. അത് നന്‍മയുടേതായിരുന്നു. എന്നാല്‍ ഇന്ന് ക്രൂരതയുടെ സന്ദേശമാണ് മലയാള സിനിമ മുന്നോട്ടു വയ്ക്കുന്നതെന്ന് തിലകന്‍. മലയാള സിനിമയില്‍ നിലവാര തകര്‍ച്ചയുണ്ടായതില്‍ സൂപ്പര്‍താരങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും തിലകന്‍ പറയുന്നു
അടുത്ത പേജില്‍


Click it and Unblock the Notifications