സൂപ്പറുകളോട് തിലകന് പകയോ?

സിനിമ നശിപ്പിക്കപ്പെടുന്നതു കാണുമ്പോഴുള്ള വേവലാതി മൂലമാണ് താന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ വിമര്‍ശനം നടത്തുന്നത്. ഒരു സിനിമ വിജയിച്ചാല്‍ സൂപ്പര്‍ സ്റ്റാറാവാമെങ്കില്‍ അടുത്ത സിനിമ പരാജയപ്പെടുമ്പോള്‍ അവര്‍ സൂപ്പര്‍സ്റ്റാര്‍ അല്ലാതാവേണ്ടതല്ലേ എന്നാണ് തിലകന്റെ ചോദ്യം.
സ്റ്റാര്‍ഡം എന്ന വാക്കു തന്നെ കച്ചവട സിനിമയുടേതാണ്. സൂപ്പറുകളുടെ പ്രതിഫലം കോടികളാണ്. അത് മലയാള സിനിമയ്ക്ക് താങ്ങാനാവുന്നതല്ലെന്നും തിലകന്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ സൂപ്പര്‍താരങ്ങള്‍ എന്നൊരു തസ്തിക മലയാള സിനിമയില്‍ ആവശ്യമില്ല. എല്ലാവരും നടന്‍മാരാണ്. കച്ചവടക്കാരന്റെ തെറ്റിദ്ധാരണമാത്രമാണ് സൂപ്പര്‍താരങ്ങളോടുള്ള പ്രേമം.
ഇത്തരത്തിലുളള നായക സങ്കല്‍പ്പം തന്നെയാണ് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയ ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും നേടിയ വിജയം ഇതിന് അടിവരയിടുന്നുവെന്നും തിലകന്‍ പറയുന്നു.
ആദ്യ പേജില്‍
ഗണേഷ് ''അമ്മ''യില്‍ രാഷ്ട്രീയം കലര്‍ത്തുന്നു


Click it and Unblock the Notifications