സിനിമാ സമുദ്രത്തില്‍ ഒരു നീന്തല്‍ താരം

By Staff

സിനിമാ സമുദ്രത്തില്‍ ഒരു നീന്തല്‍ താരം

യഥാര്‍ഥ പേര് ചാമി കൗര്‍. നീന്തല്‍ താരം. പഞ്ചാബുകാരി. തെന്നിന്ത്യന്‍ താരറാണി സിമ്രാന്റെ നാട്ടുകാരി. വിനയന്റെ കാട്ടുചെമ്പകത്തില്‍ നായികയായി അഭിനയിക്കുന്ന ചാമി കൗര്‍ ഇപ്പോള്‍ കല്യാണിയാണ്.

കല്യാണിയെ കണ്ടാല്‍ മലയാളിയല്ലെന്ന് ആരും പറയില്ല. പേരു പോലെ തന്നെ മലയാളിത്തം തുടിക്കുന്ന ഈ നടിയുടെ യഥാര്‍ഥ പേര് ചാമി കൗറാണെന്ന് വിശ്വസിക്കാനും ഇത്തിരി പാടുണ്ട്.

ആദിവാസികളുടെ കഥ പറയുന്ന കാട്ടുചെമ്പകത്തില്‍ ടൈറ്റില്‍ റോളിലാണ് കല്യാണി പ്രത്യക്ഷപ്പെടുന്നത്. ആദിവാസി വേഷങ്ങള്‍ അണിയുമ്പോഴേക്കും കല്യാണിയ്ക്ക് ചെമ്പകം എന്ന ആദിവാസി സുന്ദരിയുടെ നിഷ്കളങ്കതയും ശാലീനതയും വന്നുകഴിഞ്ഞു.

ചിത്രത്തില്‍ ചെമ്പകമാണ് കേന്ദ്ര കഥാപാത്രം. നാട്ടില്‍ നിന്നെത്തുന്ന ചിലര്‍ അവളെ മോഹിച്ചു. അവളെ കീഴടക്കാന്‍ അവര്‍ ശ്രമിക്കുന്നതോടെയുണ്ടാവുന്ന സംഘര്‍ഷങ്ങളാണ് കാട്ടുചെമ്പകത്തിന്റെ കഥയെ മുന്നോട്ടു കൊണ്ടുപോവുന്നത്.

ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. ടി. രാജേന്ദ്രന്റെ കാതല്‍ അഴിവതില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെ കല്യാണി നായികയായി പേരെടുത്തു.

കാതല്‍ അഴിവതില്ലൈയുടെ സെറ്റില്‍ വെച്ചാണ് കല്യാണിയെ വിനയന്‍ കാണുന്നത്. എന്‍ മാനവതിലിന്റെ ചിത്രീകരണ തിരക്കിലായിരുന്നു വിനയന്‍ ആ സമയത്ത്. ആവശ്യപെട്ട പ്രകാരം ഏതാനും മലയാള സംഭാഷണങ്ങള്‍ അസ്സലായി പറഞ്ഞപ്പോള്‍ പുതിയ ചിത്രത്തിലെ നായിക കല്യാണി തന്നെയെന്ന് വിനയന്‍ തീര്‍ച്ചപ്പെടുത്തുകയായിരുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അഭിഷേക് ബച്ചന്‍ തന്നോട് ഉപദേശിച്ചത് കല്യാണി ഓര്‍ക്കുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ കല്യാണി നായികാസ്ഥാനത്തെത്തി കഴിഞ്ഞു. അഭിനയത്തിന്റെ കടലില്‍ എത്ര ദൂരം നീന്താനാവുമെന്ന് ഉറ്റുനോക്കുകയാണ് ഈ നീന്തല്‍ താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X