ഒരു ആട്ടത്തിന് ശേഷം....

By Staff

ഒരു ആട്ടത്തിന് ശേഷം....

ടി വി അവതാരകയായാണ് ജ്യോതിര്‍മയി തുടങ്ങിയത്. പിന്നീട് പരമ്പരകളില്‍ പ്രത്യക്ഷപ്പെട്ടു. സിനിമകളിലെ കൊച്ചുവേഷങ്ങള്‍ക്ക് ശേഷം മീശ മാധവനില്‍ ദിലീപിനോടൊപ്പമുള്ള തോളോടു തോള്‍ ചേര്‍ന്നുള്ള ആട്ടം ജ്യോതിര്‍മയിയ്ക്ക് നടിമാരുടെ മുന്‍നിരയില്‍ ഒരു ഇരിപ്പിടം നേടികൊടുത്തിരിക്കുന്നു.

മീശ മാധവന്‍ കണ്ടവര്‍ മാത്രമല്ല ചിത്രം കാണാത്തവരും ദിലീപും ജ്യോതിര്‍മയിയും ചിങ്ങമാസം വന്നുചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ആടുന്നത് പെട്ടെന്നൊന്നും മറക്കാനിടയില്ല. അത്രയേറെ തവണ ടി വിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആട്ടരംഗം. പാട്ടിനൊപ്പം ആട്ടവും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

മീശ മാധവന്‍ വരെയുള്ള ചിത്രങ്ങളില്‍ ജ്യോതിര്‍മയി അവതരിപ്പിച്ചത് ചെറിയ വേഷങ്ങളായിരുന്നുവെങ്കില്‍ ചിങ്ങമാസപ്പാട്ടിലെ ആട്ടം പോപ്പുലറായതോടെ ജ്യോതിര്‍മയി നായികാ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

നവാഗത സംവിധാകനായ സതീഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ഭവം എന്ന ചിത്രത്തില്‍ ജ്യോതിര്‍മയിയാണ് നായിക. കോളജ് അധ്യാപികയായ ലത എന്ന കാമ്പുള്ള കഥാപാത്രത്തെയാണ് ജ്യോതിര്‍മയി ഭവത്തില്‍ അവതരിപ്പിക്കുന്നത്.

ഷാഫിയുടെ കല്യാണരാമനില്‍ നായികയോളം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ജ്യോതിര്‍മയി അവതരിപ്പിക്കുന്നത്. ദിലീപാണ് ഈ ചിത്രത്തിലെ നായകന്‍. ടി. കെ. രാജീവ്കുമാറിന്റെ സുന്ദരിയിലും ഒരു പ്രധാന കഥാപാത്രമായാണ് ജ്യോതിര്‍മയി അഭിനയിക്കുന്നത്.

കൊച്ചി പ്രസ് അക്കാദമിയില്‍ നിന്ന് പബ്ലിക് റിലേഷന്‍ ആന്റ് അഡ്വര്‍ടൈസിംഗില്‍ പി ജി ഡിപ്ലോമയ്ക്ക് ശേഷം ആദ്യം ജ്യോതിര്‍മയി ടി വി അവതാരകയായി. പിന്നെ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങി. ഇപ്പോള്‍ നായികാ വേഷങ്ങളിലൂടെ ജ്യോതിര്‍മയി അര്‍ഹിക്കുന്ന ശ്രദ്ധ തന്നെ നേടിയെടുത്തിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X