ഇനി കുറച്ച് ചിത്രങ്ങള്‍ മാത്രം: ചാക്കോച്ചന്‍

എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇത്രയും ചിത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് ചാക്കോച്ചന്‍. ഞാന്‍ സിനിമകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഏറിയാല്‍ അഞ്ച് ചിത്രങ്ങള്‍ ചെയ്താല്‍ മതിയെന്നാണ് എന്റെ തീരുമാനം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കും-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
യുവതാരങ്ങളുമൊത്ത് കുറച്ച് നല്ല സിനിമകള്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. അതുപോലെ പുതിയ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാവാനും കഴിഞ്ഞു. ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍. അതിലെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ തന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ വേഷമായിരിക്കുമെന്നും താരം പ്രതീക്ഷിയ്ക്കുന്നു.
ആദ്യ പേജില്‍
വിജയത്തിന് പിന്നില്‍ ലാല്‍ജോസ്:ചാക്കോച്ചന്‍


Click it and Unblock the Notifications











