ഗീതുവിന് തിരക്കേറുന്നു

By Staff

ഗീതുവിന് തിരക്കേറുന്നു

രണ്ട് വര്‍ഷം മുമ്പ് ലൈഫ് ഈസ് ബ്യൂട്ടിഫുളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായി പ്രത്യക്ഷപ്പെട്ട മുടി ബോബ് ചെയ്ത കുട്ടിത്തം വിടാത്ത പെണ്‍കുട്ടിയല്ല ഇപ്പോള്‍ ഗീതു മോഹന്‍ദാസ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗീതു ഏറെ വളര്‍ന്നിരിക്കുന്നു. ഇരുത്തം വന്ന ഒരു നടിയായിരിക്കുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയാണ് ഗീതു ഇപ്പോള്‍.

വാല്‍ക്കണ്ണാടിയിലെ ഗീതു മോഹന്‍ദാസിനെ കണ്ടാല്‍ രണ്ടു വര്‍ഷം മുമ്പ് ഫാസില്‍ ചിത്രത്തില്‍ കണ്ട ആ പെണ്‍കുട്ടിയാണോ ഇതെന്ന് അതിശയിക്കും. ആകാരത്തില്‍ മാത്രമല്ല ഗീതുവിന് മാറ്റം. അഭിനയമികവിലും ഗീതു ഏറെ വളര്‍ന്നിരിക്കുന്നു. അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തിലും അത് പ്രകടം.

അനില്‍ബാബുവിന്റെ പകല്‍പൂരത്തിന് ശേഷം മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി തീര്‍ന്നിരിക്കുകയാണ് ഗീതു. അനില്‍ ബാബുവിന്റെ വാല്‍ക്കണ്ണാടി, ടി. കെ. രാജീവ് കുമാറിന്റെ സുന്ദരി, വിജി തമ്പിയുടെ ഫിഫ്റ്റി ഫിഫ്റ്റി, സുനിലിന്റെ സഹോദരന്‍ സഹദേവന്‍, വേണുഗോപന്റെ ചിത്രഗുപ്തന്‍ എന്നീ ചിത്രങ്ങളില്‍ ഗീതുവാണ് നായിക. ടി. കെ. രാജീവ് കുമാറിന്റെ സീതാകല്യാണത്തില്‍ ഗീതു ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

പകല്‍പൂരത്തില്‍ സര്‍പ്പസൗന്ദര്യമുള്ള യക്ഷിയായി പ്രത്യക്ഷപ്പെട്ട ഗീതു അടുത്ത ചിത്രങ്ങളിലും വൈവിധ്യമുള്ള വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഭ്രാന്തനായ കൊല്ലന്‍ വാസുവിനെ പ്രണയിക്കുന്ന ദേവു എന്ന ഗ്രാമീണ പെണ്‍കുട്ടിയായാണ് ഗീതു വാല്‍ക്കണ്ണാടിയില്‍ അഭിനയിക്കുന്നത്. സഹോദരന്‍ സഹദേവനില്‍ യു എസില്‍ നിന്ന് വന്ന പരിഷ്കാരി പെണ്‍കുട്ടിയുടെ വേഷമാണ് ഗീതുവിന്.

ഏറ്റവും വ്യത്യസ്തതയുള്ളത് ടി. കെ. രാജീവ്കുമാറിന്റെ സുന്ദരിയ്ക്കാണ്. ഒരു ഗ്രാമപശ്ചാത്തലത്തില്‍ നിന്നുവന്ന് ലോകസുന്ദരിയായി മാറുന്ന പെണ്‍കുട്ടിയായാണ് ഗീതു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ടി. കെ. രാജീവ്കുമാറിന്റെ ശേഷത്തിലെ അഭിനന്ദനം പിടിച്ചുവാങ്ങിയ പ്രകടനത്തിന് ശേഷം ഗീതുവിന് ലഭിക്കുന്ന അഭിനയപ്രാധാന്യമുള്ള വേഷമാണിത്.

രണ്ടു പേര്‍ ഒരേ സമയം പ്രണയിക്കുന്ന കൗമാരക്കാരിയാണ് ഗീതു വിജി തമ്പിയുടെ ഫിഫ്റ്റി ഫിഫ്റ്റിയില്‍. നഗരപശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വേഷം.

അഭിനയിക്കാന്‍ ശേഷിയുള്ള നടിയാണെന്നതു തന്നെ ഗീതുവിന്റെ പ്രധാന മികവ്. നടിമാരേറെയുണ്ടെങ്കിലും മികച്ച നടിമാര്‍ വിരളമായ മലയാള സിനിമയില്‍ ഗീതുവിന് ഏറെ മുന്നോട്ടുപോവാനുണ്ട്. ശേഷത്തിലെ ഡോക്യുമെന്ററി സിനിമാ സംവിധായികയിലൂടെ അഭിനയനൈപുണ്യം തെളിയിച്ച ഗീതുവിനെ തേടി മികച്ച കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X