ഉണ്ണി ജയസൂര്യയ്ക്കും ഭീഷണിയാവുന്നു

അച്ഛനായ് ജയസൂര്യയുംമകനായി ഉണ്ണി മുകുന്ദനും ആവട്ടെ എന്ന് തീരുമാനം. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഇതിനുവഴങ്ങേണ്ടി വന്നിരിക്കയാണ് ജയസൂര്യ. ഉണ്ണിമുകുന്ദന്റെ വരവ് പലര്‍ക്കും സുഖിക്കാത്തവിധമാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. പാതിരാമണലില്‍ പൃഥ്വിരാജിനെ കാത്ത് മൂന്നുകൊല്ലം നടന്നു പത്മകുമാര്‍.അതുനടക്കാതെ വന്നപ്പോള്‍ ജയസൂര്യയെ കൊണ്ടുവന്നു. ഇപ്പോള്‍ ജയസൂര്യ പോലുമറിയാതെ തന്റെ പാതിവേഷവും കൊണ്ട് ഉണ്ണിമുകുന്ദന്‍ പോയി.
പൃഥ്വിരാജിന്റെ മല്ലുസിംഗ് വേഷവും ഉണ്ണിമുകുന്ദന് സ്വന്തമായി.മുംബൈ പൊലീസും കൈവിട്ട അവസ്ഥയായിരുന്നു, തല്ക്കാലം ഭീഷണിയില്ലാതെ പൃഥ്വിരാജിനു തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാം. അതിബുദ്ധികൊണ്ട് ഒരു സിനിമയില്‍ താന്‍ തന്നെ നിറഞ്ഞ് നില്ക്കണമെന്ന ജയസൂര്യയുടെ മോഹത്തിന് തല്കാലം ഒരു തീരുമാനമായി.
ബ്യൂട്ടിഫുളില്‍ കിട്ടിയ മൈലേജ് കുഞ്ഞളിയന്‍ കളഞ്ഞുകുളിച്ചു. വാദ്ധ്യാരാണെങ്കില്‍ പുറത്തുവരുന്നുമില്ല. ജയസൂര്യ കുറച്ചുകൂടി പ്രാക്ടിക്കല്‍ ബുദ്ധി പുറത്തെടുക്കേണ്ടിയിരിക്കുന്നു. കാരണം കഴിവും സൈസുമുള്ളവര്‍ രംഗത്തുവന്നു കഴിഞ്ഞു.
ആദ്യപേജില്‍
ജയസൂര്യയ്ക്ക് പാര ജയസൂര്യ തന്നെ


Click it and Unblock the Notifications











