»   » ഡേറ്റ്ക്ലാഷ് പൃഥ്വിയ്ക്ക് പാരയാവുന്നു?

ഡേറ്റ്ക്ലാഷ് പൃഥ്വിയ്ക്ക് പാരയാവുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/14-prithvi-out-of-mallu-singh-2-aid0167.html">Next »</a></li></ul>
Prithviraj
മലയാള സിനിമയില്‍ പൃഥ്വിയ്ക്ക് ശനിദശ തുടരുകയാണ്. അടുത്തിടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ് എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിയെ നീക്കിയതിന് പിന്നാലെ വൈശാഖ് ചിത്രമായ മല്ലു സിങ്ങില്‍ നിന്നും പൃഥ്വി ഔട്ടായതായാണ് റിപ്പോര്‍ട്ട്. പൃഥ്വിയ്ക്ക് പകരം മല്ലുസിങാവുന്നത് പുതിയ താരോദയം ഉണ്ണി മുകുന്ദനാണ്.

പോക്കിരിരാജ, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളെടുത്ത് വിജയിപ്പിച്ച വൈശാഖിന്റെ മല്ലുസിങ് പൃഥ്വിയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചാബിലെ വിളവെടുപ്പ് സീസണില്‍ ചിത്രീകരിയ്‌ക്കേണ്ടിയിരുന്ന ചിത്രത്തിന് പൃഥ്വി നല്‍കിയിരുന്ന ഡേറ്റില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടതാണത്രേ സംവിധായകനെ കുഴക്കിയത്.

വിളവെടുപ്പ് സീസണില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് നടത്തണമെന്നതിനാലാണ് നായകനെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പൃഥ്വി റാണിമുഖര്‍ജിയുമൊത്തുള്ള ഹിന്ദി ചിത്രത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

അടുത്തപേജില്‍
ഉണ്ണി മുകുന്ദന്‍ പൃഥ്വിയ്ക്ക് പാരയാവുമോ?

<ul id="pagination-digg"><li class="next"><a href="/starpage/14-prithvi-out-of-mallu-singh-2-aid0167.html">Next »</a></li></ul>
English summary
In an interesting change of events, hit director Vysakh has opted for a relatively fresher face instead of young superstar Prithviraj for his new movie titled as 'Mallu Singh'. The new replacement for Prithvi will be Unni Mukundan of 'Bombay March 12', who is currently looked upon as an actor poised to bring in much surprises.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam