ഉണ്ണി മുകുന്ദന്‍ പൃഥ്വിയ്ക്ക് പാരയാവുമോ?

2011 ജൂണില്‍ ഷൂട്ടിങ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം നീണ്ടു പോവുകയായിരുന്നു. ബോബി-സഞ്ജയ്മാരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷയുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വി ചിത്രത്തില്‍ നിന്ന് പുറത്താവുകയായിരുന്നു. പകരം മമ്മൂട്ടിയാവും മുംബൈ പൊലീസിലെത്തുക.
വൈശാഖ് സംവിധാനം ചെയ്യുന്നമല്ലുസിങ്ങും പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. പൃഥ്വിയെ വച്ച് സിനിമയുടെ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വി ഡേറ്റില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതിരുന്ന സംവിധായകന്‍ ഉണ്ണി മുകുന്ദനെ പകരക്കാരനാക്കുകയായി തീരുമാനിയ്ക്കുകയായിരുന്നു.
1993 ബോംബെ മാര്‍ച്ച് 12, സീഡന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്‍ പൃഥ്വിയ്ക്ക് ഒരു പാരയാവുമോ എന്നതാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന ചോദ്യം. പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് പ്രശ്‌നം മണത്തറിഞ്ഞ പല സംവിധായകരും പൃഥ്വിയെ മനസ്സില്‍ കണ്ട് ഒരുക്കിയ വേഷങ്ങള്‍ ഉണ്ണി മുകുന്ദനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന തത്സമയം ഒരു പെണ്‍കുട്ടിയില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍.
ആദ്യപേജില്‍
ഡേറ്റ്ക്ലാഷ് പൃഥ്വിയ്ക്ക് പാരയാവുന്നു?


Click it and Unblock the Notifications