'കോടികള്‍' സിദ്ദിഖിന് തലവേദനയാകുന്നു

ഹിന്ദി സിനിമയില്‍ ബോഡിഗാര്‍ഡ് സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു, 200 കോടി വാരി എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പരന്നതോടെ തന്നെ ആദായനികുതിക്കാര്‍ വേട്ടയാടുകയാണെന്നാണ് സിദ്ദിഖ് പറയുന്നത്. കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു സിദ്ദിഖ്.
200 കോടി രൂപ ലഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ സംഭാവന ചോദിച്ച് വരുന്നവരെ കൊണ്ട് തനിയ്ക്ക് വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സിദ്ദിഖ് പറഞ്ഞു. ശതകോടി ക്ലബില്‍ അംഗമായെന്ന വാര്‍ത്ത വന്നതിനാല്‍ താന്‍ കോടീശ്വരനായെന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്.
എന്നാല്‍ തനിയ്ക്ക് ഈ കോടികളൊന്നും ലഭിയ്ക്കില്ലെന്നും എല്ലാം നിര്‍മ്മാണ കമ്പനിയ്ക്കാണ് ലഭിയ്ക്കുകയെന്നും പറഞ്ഞാല്‍ ഇവര്‍ വിശ്വസിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. ഇക്കാര്യം പത്രത്തിലെഴുതി തന്നെ ഒന്നു സഹായിക്കണമെന്നാണ് സിദ്ദിഖിന്റെ അഭ്യര്‍ഥന.
അടുത്ത പേജില്‍


Click it and Unblock the Notifications