സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പൊളിഞ്ഞത് നന്നായി

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതു കൊണ്ട് എനിക്കോ ലാലിനോ നഷ്ടമുണ്ടായിട്ടില്ല. മറിച്ച് ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് താനും. മലയാളത്തിന് ലാല്‍ എന്ന നല്ലൊരു നടനെ ലഭിച്ചു-സിദ്ദിഖ് പറഞ്ഞു.
ലാലുമായി പിരിഞ്ഞതില്‍ മാത്രമല്ല, ഹരിഹര്‍ നഗര്‍ കൈവിട്ടു പോയതിലും തനിയ്ക്ക് തെല്ലും നിരാശയില്ലെന്ന് സിദ്ദിഖ്. മലയാളികള്‍ വളരെ സെന്‍സിറ്റീവാണ്. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന സ്വഭാവക്കാര്‍. എന്നാല്‍ ഈ ഇണക്കങ്ങളും പിണക്കങ്ങളും വളരെ നീണ്ടു പോകാറില്ലെന്നും സംവിധായന്‍ പറഞ്ഞു.
ലാലുമായി പിരിഞ്ഞതു കൊണ്ട് എന്തെങ്കിലും കുറവ് സംഭവിച്ചുവെന്ന തോന്നല്‍ എനിയ്ക്കുണ്ടായിട്ടില്ല. പിരിയേണ്ടി വന്നതില്‍ ദുഖവുമില്ല-സംവിധായകന്‍ പറഞ്ഞു. ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ഒരുക്കിയപ്പോഴാണ് അവിടെ സിനിമയും സൗഹൃദവും രണ്ടാണെന്ന് മനസ്സിലായതെന്ന് സിദ്ദിഖ്.
ഹിന്ദി ചലച്ചിത്രമേഖലയിലുള്ളവര്‍ വളരെ പ്രൊഫഷണലാണ്. അവരുടെ മാര്‍ക്കറ്റിങ് അനുകരിക്കപ്പെടേണ്ടതാണ്. മലയാളത്തില്‍ സൗഹൃദങ്ങളില്‍ നിന്നാണ് സിനിമയുണ്ടാകുന്നത്. ഇവിടെ സുഹൃത്തുക്കള്‍ ഒത്തുചേരുമ്പോള്‍ നമുക്കൊരു സിനിമയെടുത്തു 'കളയാം' എന്നു പറയുന്നു. കളയുന്ന പരിപാടി അപ്പോള്‍ തുടങ്ങുന്നു-ബോളിവുഡില്‍ ചരിത്രവിജയം സൃഷ്ടിച്ച സംവിധായകന്‍ പറഞ്ഞു.
അടുത്ത പേജില്‍


Click it and Unblock the Notifications