»   » മോളിവുഡിന്റെ യൂത്ത് ഐക്കണ്‍ ആസിഫ് അലി

മോളിവുഡിന്റെ യൂത്ത് ഐക്കണ്‍ ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/16-asif-ali-youth-icon-mollywood-2-aid0166.html">Next »</a></li></ul>
Asif Ali
മലയാളസിനിമയുടെ പുതിയ യൂത്ത് ഐക്കണ്‍ ആരെന്ന് ചോദിച്ചാല്‍ ഇനി സംശയമില്ലാതെ പറയാം ആസിഫ് അലി. ഇരുപത്തഞ്ചുകാരനായ ഈ തൊടുപുഴക്കാരന്‍ മലയാളിയുടെ മനസ്സുകീഴടക്കി തുടങ്ങിയിരിക്കുന്നു.

ഇന്റലക്ച്വല്‍ ആക്ടിങ്ങിന്റ സാദ്ധ്യതകള്‍ക്ക് ആസിഫ് അലിയെ ക്‌ളാസ്സിക് മൂവീസ് സ്വാധീനിച്ചിട്ടുണ്ടാവാം. എന്നിരുന്നാലും കമലഹാസന്റെ ഇഷ്ടക്കാരനായ ആസിഫ് ശ്രദ്ധാപൂര്‍വ്വം സിനിമയിലെ സൂക്ഷ്മ സങ്കേതങ്ങള്‍ സ്വായത്തമാക്കിയിരിക്കുന്നു

ഋതുവില്‍ തുടങ്ങി അസുരവിത്തില്‍ എത്തുമ്പോള്‍ വൈവിധ്യമുള്ള ഒരു പിടിവേഷങ്ങള്‍ ആസിഫിന് സ്വന്തമായ് കഴിഞ്ഞു. നായക വേഷത്തിനപ്പുറം കഥാപാത്രങ്ങളുടെ കനം തിരിച്ചറിഞ്ഞ് തിരക്കഥ വായിച്ച് സിനിമകള്‍ തെരെഞ്ഞെടുക്കുന്ന ആസിഫിന് സിനിമകളുടെ എണ്ണമോ പ്രതിഫലമോ ആകര്‍ഷക ഘടകമല്ല എന്ന നിലപ്പാട് നല്ലതുതന്നെ.മലയാളത്തില്‍ നല്ലസിനിമകള്‍ വളരെ കുറച്ചുമാത്രമേ ഉത്പ്പാദിപ്പിക്കപ്പെടുന്നുള്ളു എന്ന തിരിച്ചറിവുകൂടിയാവണം ഇതിന് പിന്നില്‍.

ഋതുവിലെ സണ്ണി, അപൂര്‍വ്വ രാഗത്തിലെ ടോമി, ട്രാഫിക്കിലെ രാജീവ്, വയലിന്‍ ,സാള്‍ട്ട് &പെപ്പര്‍ ഈ കഥാപാത്രങ്ങളൊക്കെ ആസിഫിന് നല്ല മൈലേജ് സമ്മാനിക്കുന്നവ തന്നെ. തെരെഞ്ഞെടുപ്പിന്റെ സവിശേഷതയുമാവാം ഇങ്ങനെ വേറിട്ട കഥാപാത്രങ്ങളുടെ രഹസ്യം.

സെവന്‍സും അസുരവിത്തും റിലീസിന് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. മലയാളസിനിമയുടെ മാറിവരുന്ന മുഖമാണ് ഒരു പക്ഷേ പുതുമുഖനായകന് കഥാപാത്രങ്ങളെ കണ്ടറിഞ്ഞ് തെരെഞ്ഞെടുക്കാനുള്ള അവസരം നല്കുന്നത്.

അടുത്ത പേജില്‍
ആസിഫില്‍ ഒരു മോഹന്‍ലാലുണ്ടോ?

<ul id="pagination-digg"><li class="next"><a href="/starpage/16-asif-ali-youth-icon-mollywood-2-aid0166.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam