ആസിഫില്‍ ഒരു മോഹന്‍ലാലുണ്ടോ?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/16-asif-ali-youth-icon-mollywood-1-aid0166.html">« Previous</a>

Asif Ali
തമിഴ് സിനിമയില്‍ കണ്ടു തുടങ്ങിയ വിജയം കണ്ട ട്രെന്റ് മലയാളത്തേയും സ്വാധീനിച്ചു തുടങ്ങി.പാശ്ചാത്യ ചിത്രങ്ങളുടെ നിറക്കൂട്ടുകള്‍ കണ്ടേക്കാമെങ്കില്‍ പുതിയ യുവാക്കളുടെ പരീക്ഷണങ്ങള്‍ മലയാളത്തില്‍ ശുഭലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയ കാലമാണിത്. ഈ ഒരു ഘട്ടത്തില്‍ ആസിഫ് അലിയെ പോലുള്ള നടന്‍മാര്‍ക്ക് ബുദ്ധിപരമായ സാദ്ധ്യതകള്‍ക്ക് അവസരം കൂടുന്നു.

ഋതുവില്‍ വന്ന മറ്റ് അഭിനേതാക്കളില്‍ ആസിഫ് അലി ഏറെ മുമ്പോട്ട് വന്നിരിക്കുന്നു. കാരണം കുസൃതി ഒളിപ്പിച്ച മുഖപടത്തിനടിയില്‍ ഒരു വില്ലന്റെ അതിസാമര്‍ത്ഥ്യവും ഒരു നല്ല സുഹൃത്തിന്റെ ഉത്തരവാദിത്വവും സൂക്ഷിക്കുവാന്‍ ക്രിക്കറ്റ് പ്രേമിയായ ആസിഫിന് കഴിയുന്നുണ്ട് എന്നതാണ്.

അപൂര്‍വ്വ രാഗത്തിലെ വില്ലന്‍, ട്രാഫിക്കിലെ രാജീവാകുമ്പോള്‍ അനായാസേന നടപ്പിലാക്കുന്ന രൂപമാറ്റങ്ങള്‍ക്ക് ആകര്‍ഷകത്വം കൂടുന്നു. കമലഹാസനെ ഏറെ ആരാധിക്കുന്ന ആസിഫിന് ശൈലീബന്ധമായ അഭിനയ രീതി ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ സൂക്ഷിച്ചുവായിച്ചാല്‍ മോഹന്‍ലാലിന്റെ ഒരു സൂക്ഷ്മാംശം കിടപ്പുണ്ടോന്ന് സംശയം തോന്നാം. സാള്‍ട്ട് ആന്റ് പെപ്പറിലെ പലരംഗങ്ങളും ലാലിന്റെ പഴയകാല ജനപ്രിയകഥാപാത്രങ്ങളെ നേരിയതായെങ്കിലും ഓര്‍മിപ്പിയ്ക്കുന്നുണ്ടെങ്കില്‍ അതിനെ ഒരു കുറവായി കാണേണ്ട ആവശ്യമില്ല. ആസിഫിന്റെ ഒരു പ്ലസ് പോയിന്റായി പ്രേക്ഷകന്‍ അതിനെ വിലയിരുത്തുമെന്ന് കരുതാം.

ഒരുപാട് സിനിമകള്‍ കാണുന്ന ശീലം നടനെന്ന നിലയില്‍ കൂടുതല്‍ അടയാളപ്പെടുത്തലുകള്‍ സഹായകരമാവും. സ്വന്തം സിനിമകള്‍ കണ്ട് ഇനിയും നന്നാക്കാമായിരുന്നു എന്ന തോന്നല്‍ കാണുന്നുവെങ്കില്‍ ആസിഫിന് കൂടുതല്‍ ഉയരാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലയാളസിനിമയിലെ യുവത്വത്തിന്റെ പുതുവസന്തം നല്കിയ ഫ്രഷ്‌നസ്സിന്റെ നല്ലൊരവകാശം ആസിഫ് അലിക്ക് നല്‍കാമെന്ന് തോന്നുന്നു.

ആദ്യപേജില്‍
മോളിവുഡിന്റെ യൂത്ത് ഐക്കണ്‍ ആസിഫ് അലി

<ul id="pagination-digg"><li class="previous"><a href="/starpage/16-asif-ali-youth-icon-mollywood-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X