ഇമേജ് നോക്കാത്ത പ്രിയാമണി

തെലുങ്ക് ചിത്രങ്ങളുടെ വാണിജ്യ മൂല്യം ഗ്‌ളാമറിന്റെ ഏറ്റക്കുറച്ചിലാണ് നിര്‍ണയിക്കുന്നതെന്നിരിക്കെ മലയാളക്കരയില്‍ നിന്ന് ഇനി ആരെല്ലാം പ്രിയാമണിക്കും നയന്‍സിനും പിന്നാലെ തെലുങ്കില്‍ ചേക്കേറുമെന്ന് പറയാനാവില്ല.
തെലുങ്കു സിനിമ നല്കുന്ന പ്രതിഫലവും ആകര്‍ഷകമാണെന്നിരിക്കെ ഈ അവസരം നോക്കി ചെല്ലാന്‍ പലര്‍ക്കും മടി കാണില്ല. ഏതായാലും മലയാളി നടികളുടെ ഗ്‌ളാമര്‍ മഹാത്മ്യം മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും ആസ്വദിക്കാമെന്നതാണ് മറ്റൊരു കാര്യം.
ബ്യൂട്ടിക്യൂന്‍ എന്ന ചിത്രത്തില്‍ വിമലാരാമനും ഗ്‌ളാമര്‍പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രിയാമണിയോട് മത്സരിച്ചിരുന്നു. സലാം പോലീസില്‍ പ്രിയാമണി ഒരു പടികൂടി മുന്നോട്ട് പോയിരിക്കയാണ്. തെലുങ്ക് യുവഹൃദയങ്ങളെ ലഹരി പിടിപ്പിക്കുന്ന പ്രിയാമണി ഇനി കാത്തിരിക്കുന്ന വേഷങ്ങളേതെന്ന് കണ്ടറിയണം. സലാം പോലീസ് ഹോളിവുഡ് പിക്‌ചേഴ്‌സാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
മുന്‍പേജില്‍


Click it and Unblock the Notifications