»   » നയന്‍സിന് മംഗല്യത്തിന് മുന്‍പൊരു പിറന്നാള്‍

നയന്‍സിന് മംഗല്യത്തിന് മുന്‍പൊരു പിറന്നാള്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയുമായുള്ള മംഗല്യത്തിന് മുന്‍പുള്ള അവസാന പിറന്നാള്‍ കൊണ്ടാടുകയാണ് നയന്‍സ്. പിറന്നാള്‍ ദിനമായ നവംബര്‍ 18ന് തലേന്ന് തീയേറ്ററിലെത്തിയ തന്റെ തെലുങ്ക് ചിത്രമായ ശ്രീരാമരാജ്യം പ്രേക്ഷകര്‍ സ്വീകരിച്ചതും നയന്‍സിനെ ആഹ്ലാദിപ്പിക്കുന്നു.

വിവാഹത്തിന് മുന്‍പുള്ള നയന്‍സിന്റെ അവസാന ചിത്രമായിരിക്കും ശ്രീരാമരാജ്യം എന്നു കരുതുന്നു. അതില്‍ സീതയായിട്ടാണ് നയന്‍സ് വേഷമിട്ടിരിക്കുന്നത്. ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. റംലത്ത്-പ്രഭുദേവ ബന്ധം തകരുന്നതിന് കാരണക്കാരിയായ നയന്‍താര സീതയായി വേഷമിടുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നെങ്കിലും എതിര്‍പ്പുകളെയെല്ലാം ഭേദിച്ച് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു.

നീണ്ട രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍സ്-പ്രഭുദേവ വിവാഹം ഉടന്‍ നടക്കുമെന്നാണ് സിനിമാലോകവും ആരാധകരും പ്രതീക്ഷിയ്ക്കുന്നത്. എന്തുകൊണ്ടും വളരെ പ്രത്യേകതകള്‍ നിറഞ്ഞ ഈ പിറന്നാള്‍ നയന്‍സിന് ഭാഗ്യം കൊണ്ടുവരട്ടെ എന്ന് ആശംസിയ്ക്കുന്നു.

English summary
Nayanthara is celebrating her birthday today, November 18th, 2011. The actress’s latest Telugu release Rama Rajyam hit the screens yesterday and has received some rave reviews already. This mythological film has Bala Krishna and Nayathara playing the lead pair and has been directed by Bapu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam