»   » അഭിനയം പറഞ്ഞുതന്നത് വിജയരാഘവന്‍

അഭിനയം പറഞ്ഞുതന്നത് വിജയരാഘവന്‍

Posted By:
Subscribe to Filmibeat Malayalam
Jayasurya
സിമ്പിളെന്ന് വിശേഷിപ്പിയ്ക്കാവുന്ന ജയസൂര്യയെ കണ്ടെത്തിയത് സിനിമക്കാര്‍ക്കിപ്പോള്‍ ചതുര്‍ത്ഥിയായിതീര്‍ന്ന വിനയനാണ്. ആദ്യസിനിമ ശദ്ധിക്കപ്പെട്ടപ്പോള്‍ പയ്യന് അവസരങ്ങള്‍ വന്നു. ഇപ്പോഴാകട്ടെ വൈവിധ്യമുള്ള നിരവധി വേഷങ്ങളിലൂടെ ഭയങ്കര തിരക്കിലുമാണ്.

ഇപ്പോഴും വളരെ ആത്മാര്‍ത്ഥമായ് അഭിനയം പഠിക്കുക തന്നെയാണ് ജയസൂര്യ. സെറ്റിലെത്തിയാല്‍ ഷൂട്ടിന്റെ ഇടവേളകളിലും ഈയൊരു ചിന്തയേ പുള്ളിക്കാരനെ മഥിക്കുന്നുള്ളൂ. സീനിയര്‍മാരായ പലരോടും അഭിനയവിഷയം ചര്‍ച്ച ചെയ്യാന്‍ വലിയ താത്പര്യമാണെങ്കിലും പലരും ഇതൊന്നും മൈന്‍ഡു ചെയ്യില്ലത്രേ.

കാശുവാങ്ങി വേല ചെയ്യാന്‍ വന്നവരുടെ ലാഘവത്തോടെ ആക്ഷനും കട്ടിനുമിടയില്‍ അഭിനയം തുറക്കുന്നവര്‍ അതുകഴിഞ്ഞ് സ്ഥലം വിടും. അപ്പോഴൊക്കെയും ജയസൂര്യയുടെ സംശയം വളരെ സീരിയസ്സാണ്.

സ്റ്റണ്ട് മാസ്റ്റര്‍മാര്‍ പരസ്പരം സ്റ്റണ്ടിന്റെ കാര്യങ്ങളെ പറയാറുള്ളൂ. കൊറിയോഗ്രാഫേഴ്‌സും അങ്ങിനെ തന്നെ. ഒരു സിനിമയില്‍ ഏറ്റവും കൂടുതല്‍ വരുന്നത് അഭിനയം തൊഴിലാക്കിയവരാണ്. അവര്‍ പരസ്പരം അഭിനയത്തെക്കുറിച്ച് പറയുകഇല്ലെന്നു മാത്രമല്ല, വല്ല സംശയം ചോദിച്ചാല്‍ അഭിപ്രായം പറഞ്ഞാല്‍ ഗൗനിക്കുകയുമില്ല.

ഇവിടെയാണ് ജയസൂര്യ സാക്ഷാല്‍ നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ മകന്‍ വിജയരാഘവന് മാര്‍ക്ക് കൊടുക്കുന്നത്. വിജയരാഘവന്‍ ജയസൂര്യയുടെ സംശയങ്ങള്‍ തീര്‍ക്കുകയും അഭിനയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.

എന്തൊക്കെ പറഞ്ഞാലും ജയസൂര്യയ്ക്ക് ഒന്നു കരപറ്റണമെന്ന് ശരിക്കും ആഗ്രഹമു്. കാമ്പുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊ് തന്നെ അഭിനയം തെളിയിക്കണമെന്നും. അനൂപ് മേനോന്റെ നല്ല ചങ്ങാതിയായതുകൊ് നല്ല വേഷങ്ങള്‍ ജയസൂര്യക്ക് വന്നുകൊണ്ടേയിരിക്കും. പഴയ പോലെയല്ല ഇപ്പോള്‍ ചെറുപ്പക്കാരുടെ എണ്ണം നിത്യവും കൂടിക്കൊണ്ടിരിയ്ക്കുകയാണ് മലയാളസിനിമയില്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam