»   » രഞ്ജിത്-പ്രതിഭയുടെ ബഹിര്‍സ്ഫുരണം

രഞ്ജിത്-പ്രതിഭയുടെ ബഹിര്‍സ്ഫുരണം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/18-ranjith-pathbreaking-director-2-aid0166.html">Next »</a></li></ul>
Ranjith's movies
കോഴിക്കോട് ജില്ലയിലെ കരിമലക്കാരന്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ എ.കെ.രഞ്ജിത്കുമാര്‍ എന്ന രഞ്ജിത് ഇന്ന് മലയാളസിനിമയുടെ അനിഷേധ്യസാന്നിദ്ധ്യമാണ്. വാക്കുകള്‍ക്കപ്പുറത്തേക്ക് സിനിമകള്‍ ചെയ്തുകൊണ്ട് മുഖഛായ മാറ്റിമറിച്ചുകൊണ്ട് മലയാളസിനിമയില്‍ ഇതൊരു രഞ്ജിത് മൂവി എന്ന പ്രതലം സൃഷ്ടിച്ചിരിക്കുന്നു.

സംവിധായകന് തിയറ്ററുകളില്‍ നിലക്കാത്ത കയ്യടികള്‍ കിട്ടിതുടങ്ങിയത് പ്രതിഭയില്‍ അര്‍പ്പിതമായ പരീക്ഷണങ്ങള്‍ കൊണ്ട് സിനിമയുടെ നടപ്പുരീതികളെ ഖണ്ഠിച്ച് നടപ്പാക്കിയ രഞ്ജിത് മാജിക് തന്നെയാണ്. മലയാള സിനിമയില്‍ നിരവധി മനോഹരമായ തിരക്കഥകള്‍ തീര്‍ത്ത രഞ്ജിത് പക്ഷെ എന്നും അറിയപ്പെട്ടത് ആസുരഭാവങ്ങള്‍ കൊണ്ട് അതിഭാ വുകത്വം സൃഷ്ടിച്ച എഴുത്തുകാരനായാണ്.

മലയാള സിനിമയുടെ കാല്പനികഭാവങ്ങളെ പൊളിച്ചെഴുതി മോഹന്‍ലാലിന്റെ മീശ പിരിച്ച് മുണ്ട് കയറ്റികുത്തി നടക്കുന്ന കഥാപാത്രങ്ങളെ തെരുവില്‍ അഴിച്ചുവിട്ട രഞ്ജിത് രചനകളെ വിമര്‍ശികര്‍ ഒരുപാട് കുടഞ്ഞെറിഞ്ഞിട്ടുണ്ട്. സിനിമയുടെ അപചയങ്ങളുടെ വഴിയില്‍ യുവാക്കളെ നിരാശ്രയരാക്കിയതില്‍ മുഖ്യ പങ്ക് രഞ്ജിത്തിനാണെന്നൊക്കെ. ദേവാസുരം,ആറാം തമ്പുരാന്‍, നരസിംഹം, ഉസ്താദും, പ്രജാപതിയുമൊക്കെ എടുത്തു പറയുന്ന വിമര്‍ശകര്‍ വിട്ടുപോകുന്ന ഒരു പാട് സമകാലിക രഞ്ജിത് തിരക്കഥകള്‍ ഉണ്ട്.

മായാമയൂരം, ജോര്‍ജ്ജ് കുട്ടി c/o ജോര്‍ജ്ജ് കുട്ടി, സമ്മര്‍ ഇന്‍ ബത്‌ലഹേം...തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ഒപ്പം അസുര ചേതനകളെ മുന്‍നടത്തിയ സിനിമകളില്‍ പൊതിഞ്ഞു സംരക്ഷിക്കുന്ന കുടുംബ സൗഹൃദബന്ധങ്ങളുടെ തീഷ്ണ ഭാവങ്ങളും. രചനയുടെ വളര്‍ച്ചയില്‍ മുഖ്യധാര സിനിമയുടെ സ്ഥിരം ലാവണങ്ങളിലോ ട്രെന്റുകളിലോ ചുറ്റിതിരിയാതെ തന്നെ വേറിട്ട തിരക്കഥകള്‍ തീര്‍ക്കാനുള്ള നിലപാടെടുത്തിരുന്ന രഞ്ജിത് എന്നും മനസ്സില്‍ നല്ല സിനിമകളുടെ ഒരുക്കങ്ങള്‍ക്ക് വളമിട്ട് കൊണ്ടിരുന്നു.

അടുത്തപേജില്‍
രഞ്ജിത്ത് ചുവടുമാറ്റം തുടങ്ങുന്നു

<ul id="pagination-digg"><li class="next"><a href="/starpage/18-ranjith-pathbreaking-director-2-aid0166.html">Next »</a></li></ul>
English summary
Though it's been widely believed that Mollywood has just been opened to fresh ideas, it can hardly be argued that writer-director Ranjith's movies have always stood out for its unconventional and unique plots.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam