രഞ്ജിത്ത് ചുവടുമാറ്റം തുടങ്ങുന്നു

By Ravi Nath

Next »

« Previous

Ranjith
തന്റേതായ കണ്‍സെപ്റ്റിലുള്ള സിനിമയിലേക്ക് തിരിയാനുള്ള സമയമായെന്ന ഉറച്ച വിശ്വാസമാണ് രചനയോടൊപ്പം സംവിധാനത്തിലേക്ക് ചുവടുവെക്കാന്‍ പ്രേരപ്പിച്ചത്. സംവിധാനത്തിന്റെ പ്രഥമ സംരംഭങ്ങള്‍ക്ക് മുഖ്യധാരയുടെ പൊതു സ്വഭാവം കടം കൊണ്ടെങ്കിലും പെട്ടെന്ന് തന്നെ നിലപാട് തറ ഒരുക്കാന്‍ രഞ്ജിതിനു സാധിച്ചിരുന്നു.

നന്ദനം, കൈയൊപ്പ്, മിഴി രണ്ടിലും, എന്നീ സിനിമകള്‍ എടുത്തു പരിശോധിച്ചാല്‍ നിഷ്‌കളങ്കമായ സ്‌നേഹം, ഭക്തി, പ്രണയം, സ്ത്രീ ജീവിതങ്ങളുടെ മിടിപ്പ്, ഗ്രാമകാഴ്ചകളുടെ മേളനം, എല്ലാറ്റിനുമപരി സാമൂഹ്യജീവിയുടെ അടിവരയിട്ട സാന്നിദ്ധ്യം അടയാളപ്പെടുത്തല്‍ ഇതൊക്കെ ഈ ചിത്രങ്ങളിലൂടെ ലളിതമായ രീതിയില്‍ ദൃശ്യവല്‍ക്കരിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

മദ്ധ്യവയസ്‌കരായ കലാകാരന്‍മാരുടെ ജീവിതവും ആഘോഷവും കൊണ്ടാടിയ റോക്ക് ആന്റ്‌ റോള്‍ ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്നു എന്നതുതന്നെ ബോക്‌സോഫീസ് വിജയത്തിനപ്പുറം സിനിമ നല്കുന്ന കരുത്തും സാന്ത്വനവുമാണ്. ഓര്‍മ്മയിലെ അവസാനിക്കാത്ത പ്രണയഭാവങ്ങളെ തീക്ഷ്ണമായ ആസുരതയിലേക്ക് ഒരിക്കല്‍ കൂടിനയിച്ച ചന്ദ്രോല്‍സവം പറയുമ്പോള്‍ പുതിയ ചില തീരുമാനങ്ങള്‍ കൂടി പിറക്കുകയായിരുന്നു.

തിരക്കഥ എന്ന ചിത്രം മലയാളത്തിന്റെ ക്‌ളാസിക് സിനിമയാകേണ്ടതായിരുന്നു. എന്നാല്‍ കച്ചവടസിനിമയുടെ പൊതുവഴിയില്‍ നിന്നും കടന്നു വരുന്ന രഞ്ജിത് സിനിമയായ് ഒതുക്കപ്പെട്ടു തിരക്കഥ. ഒരു കലാസൃഷ്ടി സന്ദേശം പ്രസരിപ്പിച്ചുകൊള്ളണമെന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന രഞ്ജിത് തിരക്കഥയിലൂടെ ഒരു കലാകാരന്റെ സമൂഹത്തോടുള്ള കടപ്പാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം രേഖപ്പെടുത്തുന്നു.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X