മമ്മൂട്ടിയ്ക്ക് കിട്ടിയ മാണിക്യം

മുഖ്യധാര സിനിമക്കാരന്‍ എന്തു നല്ല സിനിമ ചെയ്താലും ശ്രദ്ധിക്കപ്പെടാന്‍ കുറച്ചു പുളിക്കും എന്ന അവസ്ഥ മാറ്റിയെടുക്കാന്‍ രഞ്ജിത്തിന് എളുപ്പം സാധിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതിന് അവലംബിച്ച രീതികളാണ് ഇതരസംവിധായകരില്‍ നിന്നും രഞ്ജിത്തിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. വേറിട്ട സിനിമ എന്നത് പ്രേക്ഷകനില്‍ നിന്ന് വേര്‍പെട്ടുപോയ്, ചില പ്രത്യേക രീതികളില്‍ സംവദിക്കുന്ന ബുദ്ധിജീവികള്‍ക്ക് ചര്‍ച്ച ചെയ്യപ്പെടാന്‍ പാകത്തിലുള്ളവ മാത്രമല്ല എന്ന് പ്രയോഗവല്‍ക്കരണത്തിലൂടെ കാണിച്ചു കൊടുത്തുകൊണ്ടാണ് ഇയാള്‍ തന്റെ പ്രതിഭ തെളിയിച്ചത്.
ഒരു പാതിരാകൊലപാതകത്തിന്റെ കഥയുടെ ദൃശ്യസാന്നിദ്ധ്യം ആവര്‍ത്തന വിരസമായ് തീര്‍ന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ നാഴികകല്ലാവുകയായിരുന്നു. അഹമ്മദ് ഹാജി എന്ന കഥാപാത്രം അത്രയ്ക്ക് ഉജ്ജ്വലമാക്കി മമ്മൂട്ടി തന്റെ പ്രതിഭ തിരിച്ചുപിടിച്ചു. വേറിട്ട മുഖങ്ങള്‍ തിരഞ്ഞ് പാലേരിയെ സമ്പുഷ്ടമാക്കാന്‍ നിരവധി നാടകകലാകാരന്‍മാരും പരിപാകപ്പെട്ടു. രഞ്ജിത് പാലേരിയിലൂടെ വിമര്‍ശകരുടെ കണ്ണുതുറപ്പിക്കുകയായിരുന്നു. മുഖ്യധാരയില്‍ കച്ചവടസിനിമകളുടെ സഹയാത്രികരായവരേയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി വീണ്ടും ഒരു പരീക്ഷണം.
കാപ്പിറ്റോള്‍ തിയറ്ററെന്ന പേരില്‍ നിര്‍മ്മാണം ഏറ്റെടുത്ത്‌കൊണ്ട് കേരളകഫെ എന്ന റെയില്‍വെ റെസ്‌റോറന്റിലൂടെ കടന്നുപോകുന്ന പത്തു ജീവിതയാത്രകളിലൂടെയുള്ള ബഹുസ്വരതയുടെ സാമൂഹ്യ പരിഛേദം അടയാളപ്പെടുത്തുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം. പത്മകുമാര്‍, ബി.ഉണ്ണികൃഷ്ണന്‍, ഷാജികൈലാസ്, ഉദയാനന്ദ്, അന്‍വര്‍ റഷീദ്, ശ്യാമപ്രസാദ്, ലാല്‍ജോസ്, രേവതി, അഞ്ജലിമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, തുടങ്ങി പത്തോളം പേരുടെ ക്രിയാത്മകത തൊട്ടറിഞ്ഞ കേരളകഫെ മലയാളി പ്രേക്ഷകന് പുതിയ അനുഭവമായിരുന്നു.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











