For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാഞ്ചി-ഇന്ത്യന്‍ റുപ്പി പ്രമേയമാണ് താരം

By Ravi Nath
|
<ul id="pagination-digg"><li class="previous"><a href="/starpage/18-ranjith-pathbreaking-director-3-aid0166.html">« Previous</a>

Mammootty - Prithviraj
തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചിയുടെ കഥയുമായ് എത്തിയ രഞ്ജിത് പൊതുസമൂഹത്തിന്റെ മൊത്തം ആകര്‍ഷണവലയത്തിനകത്തായി. നാട്യങ്ങളില്ലാത്ത ജീവിത കഥയോടൊപ്പം ഓരം ചേര്‍ന്ന രഞ്ജിത് രീതികള്‍ എല്ലാതരം പ്രേക്ഷകരേയും ആഹ്‌ളാദിപ്പിക്കുന്നതായിരുന്നു.

പ്രാഞ്ചിയേട്ടനുശേഷം അതിന്റെ തന്നെ മറ്റൊരു വേര്‍ഷനായ് വന്ന ഇന്‍ഡ്യന്‍ റുപ്പി അത്യന്തം ഹൃദ്യതയോടെഹൃദ്യതയോടെ പ്രേക്ഷകന്‍ ഏറ്റെടുത്തുകഴിഞ്ഞു. അഭിനയം കൈവിട്ട് സ്വത്വം തന്നെ വെല്ലുവിളിനേരിട്ടുകൊണ്ടിരുന്ന പൃഥ്വിരാജിന് ജയപ്രകാശ് പുതുജീവിതം നല്കിയിരിക്കുന്നു. തിരക്കഥയിലെ അക്കിയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും സാമൂഹ്യജീവിയായ കഥാപാത്രമായ് ജനങ്ങള്‍ക്ക് മുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നു.

ആരെല്ലാം എങ്ങിനെയെല്ലാം ഒതുക്കിയാലും ഒളിമങ്ങാതെ പൂര്‍വ്വാധികം ശോഭയോടെ യഥാര്‍ത്ഥ പ്രതിഭ പുറത്തുവരുമെന്ന് വീണ്ടും അറിയിച്ചുകൊണ്ട് തിലകന്‍ പ്രേക്ഷകര്‍ക്കുമുമ്പിലാണിപ്പോള്‍, ചില കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന അനിവാര്യതയാണ് തിലകന്‍ എന്നു പ്രഖ്യാപിച്ചുകൊണ്ട്, കലയും, സാമൂഹ്യ പ്രതിബദ്ധതയും, വര്‍ത്തമാന കാല ജീവിതാവസ്ഥകളും, എല്ലാറ്റിനുപരി മാര്‍ക്കറ്റിന്റെ മിടിപ്പും മനസ്സിലാക്കി പ്രയോഗിക്കുന്ന രഞ്ജിത് തന്ത്രം വിപണിക്കും മലയാളസിനിമ ഏറെ ആഹ്‌ളാദം നല്കുന്നതാണ്.

സൂപ്പര്‍ താരങ്ങളല്ല അനിവാര്യതയെന്ന് സൂപ്പര്‍ പ്രമേയങ്ങള്‍ പ്രതിഭകൊണ്ട് വിലയിരുത്തുകയാണ് അഭികാമ്യമെന്നും വീണ്ടും വീണ്ടും തെളിയിക്കപ്പടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി ചില സൂചനകള്‍ രഞ്ജിത് നല്‍കുന്നുണ്ട്. അന്യദേശ, ഭാഷ, സാംസ്‌കാരങ്ങളില്‍ ഇറങ്ങിയ സിനിമയുടെ മലയാളപതിപ്പുകളും പലപ്പോഴും ഫ്രെയിമുകള്‍ അതേപടിയും പകര്‍ത്തി സിനിമയ്ക്ക് കൈയ്യടി വാങ്ങുന്നവര്‍ക്കും ഇത്തരം പരീക്ഷണങ്ങള്‍ക്ക് സ്വന്തം പ്രതിഭയെ വിധേയമാക്കാവുന്നതാണ്.

മലയാളസിനിമയില്‍ ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പടുന്ന രീതിയിലേക്ക് തന്റെ സിനിമകളെ വളര്‍ത്തിയ രഞ്ജിത് ഇതര തെന്നിന്ത്യന്‍ സിനിമപ്രവര്‍ത്തകരുടെ ആരാധനാപാത്രമായി വളരുകയാണ്.

ആദ്യ പേജില്‍

രഞ്ജിത്-പ്രതിഭയുടെ ബഹിര്‍സ്ഫുരണം

<ul id="pagination-digg"><li class="previous"><a href="/starpage/18-ranjith-pathbreaking-director-3-aid0166.html">« Previous</a>

English summary
Though it's been widely believed that Mollywood has just been opened to fresh ideas, it can hardly be argued that writer-director Ranjith's movies have always stood out for its unconventional and unique plots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more