സെന്റിമെന്റ്‌സും ജയറാമിന്റെ കയ്യില്‍ ഭദ്രം

ടി.കെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചാണക്യന്‍ പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങള്‍ക്ക് അവസരമൊരുക്കി. മലയാളി കുടുംബ പ്രേക്ഷകനെ ഏറെ സ്വാധീനിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഏറ്റവും ഗ്യാരണ്ടിയുള്ള നടനായ്തീര്‍ന്നു ജയറാം. രാജസേനന്‍ ജയറാം കൂട്ടുകെട്ട് ജയറാമിന്റെ വിജയത്തിലേക്കുള്ള പടവുകളായിരുന്നു.
ഒന്നിനുപിന്നാലെ ഹിറ്റുകള്‍ തീര്‍ത്ത ടീം വര്‍ക്ക്. സത്യന്‍ അന്തിക്കാട് ലോഹിതദാസ്, ബന്ധങ്ങളില്‍ ഉടലെടുത്ത സിനിമകള്‍ ജയറാമിനെ വളര്‍ച്ചയുടെ പാരമ്യതയിലേക്ക് നടത്തി. കോമഡി ഹിറ്റുകളായ പട്ടാഭിഷേകം, ഫ്രണ്ട്‌സ് തുടങ്ങിയ ചിത്രങ്ങളും ജയറാമിനെ ഇന്‍ഡസ്ട്രിയുടെ സുപ്രധാനതാരമാക്കി നിലനിര്‍ത്തി.
ശേഷം (2011), സ്വയംവരപന്തല്‍(2002), തൂവല്‍ക്കൊട്ടാരം(1996), എന്നിവയിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറിഅവാര്‍ഡ്, തെന്നാലിക്ക് തമിഴില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, നാലുതവണ ഫിലിം ഫെയര്‍ അവാര്‍ഡ്, നല്ല നടനുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, വി.ശാന്താറാം അവാര്‍ഡ്, ഒടുവില്‍ ഈ വര്‍ഷം പത്മശ്രീ യും കരസ്ഥമാക്കി ജയറാം.
തന്റെ പ്രഥമ ചിത്രത്തില്‍ സഹോദരിയായ് അഭിനയിച്ച പാര്‍വ്വതിയുമായുള്ള സൗഹൃദം പ്രണയമാവുകയും അല്ലറ ചില്ലറ പ്രതിസന്ധികളോടെ വിവാഹിതരാവുകയും ചെയ്തത് കാലം സാക്ഷിയായ കാര്യങ്ങള്‍. പിന്നീട് മകന്‍ കാളിദാസനും രണ്ട് ചിത്രങ്ങളിലഭിനയിച്ച് പ്രേക്ഷകഹൃദയം കവര്‍ന്നു.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











