twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന്റെ ആനക്കമ്പവും മേളക്കമ്പവും

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/starpage/19-actor-jayaram-victory-as-a-actor-3-aid0166.html">« Previous</a>

    Jayaram
    ചെണ്ട വാദ്യത്തില്‍ വിരുതനായ ജയറാമിന്റെ ആനക്കമ്പം ഏറെ പ്രസിദ്ധമാണ്.സ്വന്തമായ് ആനയെ വളര്‍ത്തുന്ന നടനാണ് ജയറാം, എവിടെ മേളക്കമ്പവുമായി പൂരപ്പറമ്പുകളില്‍ അലയുന്ന ഒരേയൊരു നടനും ഒരുപക്ഷേ ജയറാമായിരിക്കും.

    മലയാള സിനിമയുടെ തിരക്കുകളിലേക്ക് കുടിയേറിയ ജയറാമിനെ ജ്യോതിഷ വിശ്വാസം ഏറെ സ്വാധീനിക്കുന്നതാണ് പിന്നീട് കാണുന്നത്. നവാഗതര്‍ക്കൊന്നും ഡേറ്റുകൊടുക്കാതെയുള്ള തിരഞ്ഞെടുപ്പായിരുന്നു അതിനുശേഷം സിനിമയില്‍ കൈകൊണ്ടത്.

    തിയറ്ററുകളില്‍ നിറഞ്ഞോടിയ വെറുതെ ഒരു ഭാര്യയുടെ വിജയം നല്കിയ കരുത്ത് ചോര്‍ന്ന് പോകാതിരിക്കുക എന്നത് മാത്രമായിരുന്നു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. രണ്ടാം വരവിന് ഇളക്കം തട്ടാതെ ജയറാം ഇപ്പോഴും നിറഞ്ഞു നില്ക്കുകയാണ്.

    സമസ്ത കേരളം പി.ഒ., കാണാകണ്‍മണി, ഭാഗ്യദേവത, ഹാപ്പി ഹസ്ബന്റ്‌സ്, മൈ ബിഗ് ഫാദര്‍, കഥ തുടരുന്നു, ഇങ്ങനെ വിജയ ചിത്രങ്ങളുടെ കൂടെ ജയറാം രണ്ടു വര്‍ഷം അവിരാമം സഞ്ചരിച്ചു. രണ്ടായിരത്തി പതിനൊന്ന് മേക്കപ്പ് മാനിലൂടെ ആഘോഷമാക്കി. തുടര്‍ന്ന് ചൈനാടൌണ്‍, കോളേജ് യൗവനവും പ്രസരിപ്പും തിരിച്ചു പിടിച്ചുകൊണ്ട് സീനിയേഴ്‌സിലും ജയറാം നിറഞ്ഞു നിന്നു.

    നഷ്ടങ്ങളുടെ കണക്കുകളെ അതിദൂരം പിന്‍തള്ളി മുന്നേറുകയാണ് ജയറാം. ഫോര്‍ ഫ്രണ്ട്‌സും ഉലകം ചുറ്റും വാലിബനും അത്രക്കങ്ങോട്ട് പോയില്ലെങ്കിലും ജയരാജിന്റെ നായിക പ്രേക്ഷകര്‍ക്കു മുമ്പിലെത്താന്‍ ഒരുങ്ങുകയാണ്.

    മലയാളസിനിമയില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത തിരിച്ചുവരവിലൂടെയാണ് ജയറാം വീണ്ടും പ്രേക്ഷകരെ കയ്യിലെടുത്തത്. കുട്ടിക്കാലം മുതല്‍ തന്നെ സ്വാധീനിച്ച പ്രേംനസീറിനെ അന്വര്‍ത്ഥമാക്കും വിധമാണ് നായകനില്‍ ജയറാമിന്റെ കഥാപാത്രം. മിമിക്രി വേദികളിലും പ്രേംനസീറിനെ അനുകരിക്കുന്നതില്‍ പ്രത്യേക മികവു കാണിച്ച ജയറാമിന്റെ പ്രകടനം നേരിട്ട് കണ്ട് സെറ്റില്‍ വെച്ച് പ്രേംനസീര്‍ ആസ്വദിച്ചിരുന്നു. ധ്വനി എന്ന ചിത്രത്തില്‍ ജയറാം നസീറുമൊത്തു അഭിനയിച്ചിട്ടുണ്ട്.

    ആദ്യപേജില്‍

    ജയരാമന്റെ വിജയഗാഥ

    <ul id="pagination-digg"><li class="previous"><a href="/starpage/19-actor-jayaram-victory-as-a-actor-3-aid0166.html">« Previous</a>

    English summary
    Actor Jayaram was born into a Tamil speaking Kerala Iyer family in Perumbavoor, Kerala. When he was studying there, he won several awards in the state level for mimicry. After college, he joined Kalabavan, a professional mimicry troupe in Kochi. At the age of 23
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X