twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ കാവ്യ, രണ്ട് തലമുറകളുടെ സംഗമം

    By Super
    |

    മോഹന്‍ലാലിന്റെ നായികയായി മാടമ്പി എന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ വേണമെങ്കില്‍ രണ്ട് തലമുറകളുടെ സംഗമം എന്ന് പറയാം. ഏതാണ്ട് 24 വയസിന്റെ വ്യത്യാസമുണ്ട് ഇരുവര്‍ക്കും. ഒന്നാമന്‍, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങളില്‍ ലാലിന്റെ അനിയത്തീവേഷത്തില്‍ കാവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ബാലതാരമായി കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തില്‍ കാവ്യ പ്രത്യക്ഷപ്പെട്ടത് 1991ലാണ്. അതേ വര്‍ഷമാണ് ഭരതം എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല നടനുളള ദേശീയ അവാര്‍ഡ് മോഹന്‍ലാലിന് ആദ്യ തവണ കിട്ടുന്നത്.

    ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ് ചിത്രത്തില്‍ കാവ്യ നായികയാകുന്ന വര്‍ഷത്തിനുമുണ്ട് ഇതുപോലൊരു പ്രത്യേകത. 1999ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ നല്ല നടനുളള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ മോഹന്‍ലാല്‍ നേടിയത് ഈ വര്‍ഷമാണ്. ലാല്‍ നേടുന്ന അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡും രണ്ടാമത്തെ ദേശീയ അവാര്‍ഡും.

    കാവ്യയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന തീയതികള്‍ക്ക് മോഹന്‍ലാലിന്റെ താരചരിത്രവുമായുളള ബന്ധം യാദൃശ്ചികമായിരിക്കാം. കാവ്യാ മാധവന്‍ എന്ന ഇളമുറക്കാരിക്ക് പക്ഷേ ഓര്‍ത്തിരിക്കാനും ഓര്‍മ്മിച്ച് സന്തോഷിക്കാനുമുളള വകയുണ്ട് ഈ യാദൃശ്ചികതയില്‍.

    മാടമ്പിയില്‍ മോഹന്‍ലാല്‍ പലിശക്കാരന്‍ ഗോപാലകൃഷ്ണ പിളളയെന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പിളളയുടെ ഗ്രാമത്തില്‍ പുതുയായി തുടങ്ങിയ ഒരു സ്വകാര്യബാങ്കിലെ മാനേജര്‍ ജയലക്ഷ്മിയുടെ വേഷമാണ് കാവ്യയ്ക്ക്. വ്യത്യസ്തമായ വേഷമാണിതെന്ന് കാവ്യ പറയുന്നു. ശേഷം കാര്യങ്ങള്‍ സിനിമ കണ്ടതിനു ശേഷം പ്രേക്ഷകര്‍ പറയും.

    Read more about: kavya madhavan mammootty mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X