മമ്മൂട്ടിക്കൊപ്പം പട്ടണത്തില്‍ ഭൂതം
പട്ടണത്തില്‍ ഭൂതം എന്ന ജോണി ആന്റണി ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി കാവ്യ പ്രത്യക്ഷപ്പെടുന്നത്. കാവ്യയുടെ ആദ്യ നായകനും മമ്മൂട്ടിയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ നായികയുടെ ബാല്യകാലവേഷം ചെയ്തത് കാവ്യയാണ്. ഭാനുപ്രിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലത്ത് അവളെ മോഹിച്ച കുട്ടിശങ്കരനാണ് പിന്നീട് ശങ്കര്‍ദാസായി വളര്‍ന്നത്.
ട്വെന്റി ട്വെന്റി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും കാവ്യ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ഒരു സീനുണ്ടത്രേ. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും പ്രത്യക്ഷപ്പെടുന്ന ഒരു സീനില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യമുണ്ടായതിന്റെ ത്രില്ലും കാവ്യയ്ക്കുണ്ട്.
കങ്കാരു എന്ന പ്രിഥ്വിരാജ് ചിത്രമാണ് കാവ്യയുടേതായി ഒടുവില്‍ പുറത്തു വന്നത്. അതിനുശേഷം ഒരിടവേള താന്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് കാവ്യ പറയുന്നത് നമുക്കും വിശ്വസിക്കാം. കാവ്യയെപ്പോലൊരു നടിക്ക് മലയാളത്തില്‍ അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടാകേണ്ട കാര്യമില്ല.
ഒരുകാലത്തെ ഭാഗ്യജോഡികളായി കണക്കാപ്പെട്ടിരുന്നതാണ് ദിലീപ് കാവ്യ ടീം. ജോഷിയുടെ ലയണ്‍ എന്ന ചിത്രത്തിനു ശേഷം ഇവരൊന്നിക്കുന്ന ചിത്രത്തെക്കുറിച്ചൊന്നും കേള്‍ക്കാനില്ല.
സ്ക്കൂള്‍ യുവജനോത്സവ വേദികളില്‍ നിന്ന് വാരിക്കൂട്ടിയ പുരസ്കാരങ്ങളുടെ കരുത്തോടെയാണ് കാവ്യ സിനിമയില്‍ എത്തിയത്. എന്നാല്‍ ഇതുവരെ കൊളളാവുന്ന അവാര്‍ഡൊന്നും കാവ്യയെ തേടിയെത്തിയിട്ടില്ല. പെരുമഴക്കാലത്തിലെ അഭിനയം അവാര്‍ഡിന് പരിഗണിക്കപ്പെട്ടെങ്കിലും ആ ചിത്രത്തിലെ മീരാ ജാസ്മിന്റെ പ്രകടനത്തിനായിരുന്നു നറുക്ക് വീണത്.
യുവതാര ചിത്രങ്ങളിലെ അപ്രധാന വേഷങ്ങള്‍ കളിച്ച് കാവ്യയും മടുത്തു കാണണം. സൂപ്പര്‍താര ചിത്രങ്ങളിലും നായികയ്ക്ക് ചെയ്യാന്‍ പ്രത്യേകിച്ച് സംഭവമൊന്നും ഇക്കാലത്തുണ്ടെന്ന് തോന്നുന്നില്ല. ഛോട്ടാ മുംബെയില്‍ ഭാവനയും അണ്ണന്‍തമ്പിയിലും പോത്തന്‍വാവയിലും മായാവിയിലുമൊക്കെ ഗോപികയും ചെയ്തതുപോലുളള വേഷങ്ങളാകാതിരിക്കട്ടെ കാവ്യയെ കാത്തിരിക്കുന്നത് എന്ന് നമുക്ക് ആശംസിക്കാം.


Click it and Unblock the Notifications