കാവ്യ സൂപ്പര്‍നായികയാകുമ്പോള്‍

By Super

മലയാളിത്തം എന്നതൊരു കാഴ്ചാവിശേഷമാണെങ്കില്‍ അത് ആവോളം ലഭിച്ച താരമാണ് കാവ്യാ മാധവന്‍. മനോഹരങ്ങളായ കണ്ണുകളും നിഷ്കളങ്കമായ മുഖഭാവവും സുന്ദരമായ പുഞ്ചിരിയും കാവ്യയെ മലയാളിയുടെ പ്രിയപ്പെട്ട നായികക്കുട്ടിയാക്കുന്നു.

വയസന്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ തങ്ങള്‍ക്ക് മനസില്ലെന്ന് ഒരുകാലത്ത് തുറന്നു പറഞ്ഞ നായികയാണ് മീരാ ജാസ്മിന്‍. ദിലീപും പ്രിഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമൊക്കെയടങ്ങുന്ന യുവ നിര, വൃദ്ധസിംഹങ്ങളെ തളളിപ്പുറത്താക്കി സൂപ്പര്‍താര സിംഹാസനം പിടിച്ചെടുക്കാന്‍ പോകുന്നു എന്ന കൊണ്ടുപിടിച്ച പ്രചരണം ഉണ്ടായ കാലത്താണ് മീര ഈ അഭിപ്രായം തുറന്നു പറഞ്ഞത്.

എന്നാല്‍ അതേ താരം ഏറെ താമസിയാതെ വയസന്‍മാരുടെ നായികയായി. രസതന്ത്രത്തിലും ഇന്നത്തെ ചിന്താവിഷയത്തിലും മോഹന്‍ലാലിനൊപ്പവും ഒരേ കടലില്‍ മമ്മൂട്ടിയ്ക്കൊപ്പവും മീര പ്രത്യക്ഷപ്പെട്ടപ്പോള്‍ കാലം ഒരുപാട് മാറിപ്പോയിരുന്നു. കൊട്ടിഗ്ഘോഷിക്കപ്പെട്ട യുവ വസന്തം വിരിഞ്ഞില്ലെന്ന് മാത്രമല്ല, സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് തീയേറ്ററുകളില്‍ ആളെക്കൂട്ടാനുളള ശേഷി യുളളത് സൂപ്പര്‍താരങ്ങള്‍ക്ക് മാത്രമാണെന്ന സിനിമാ സത്യം ഏതാണ്ട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു, അപ്പോഴേയ്ക്കും.

സിനിമാ രംഗത്ത് മീരെയക്കാള്‍ എത്രയോ സീനിയറാണ് കാവ്യാ മാധവന്‍. തന്നെക്കാള്‍ ജൂനിയറായ മീരയ്ക്ക് അമ്പതു കഴിഞ്ഞ സൂപ്പര്‍നായകന്മാരുടെ നായികയാകാമെങ്കില്‍ തനിക്കെന്തുകൊണ്ട് അതായിക്കൂടെന്ന് കാവ്യ ചിന്തിച്ചത് സ്വാഭാവികം. ഇടയ്ക്ക് നസ്രാണി എന്ന മമ്മൂട്ടി ചിത്രത്തില്‍ കാവ്യ നായികയാകുമെന്ന് ഏതാണ്ട് തീര്‍ച്ചയാക്കിയതുമാണ്. എന്നാല്‍ നായകന്റെ അനിയത്തിക്കുട്ടിയുടെ വേഷമാണ് തനിക്കെന്ന് മനസിലാക്കിയപ്പോള്‍ അ‍ഡ്വാന്‍സ് തിരികെ നല്‍കി കാവ്യ ഗുഡ്‍ബൈ പറഞ്ഞു.

Read more about: kavya madhavan mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X