മദ്യപിച്ചുവെന്ന വാര്‍ത്ത സത്യമോ

രാത്രി 12 വരെയൊക്കെ ഉറക്കമൊളിയ്ക്കുന്ന താരത്തെ രാവിലെ പത്ത് മണിയ്ക്ക് വിളിച്ചാലും ഉറക്കത്തിലാണെന്ന് മറുപടിയാണ് കിട്ടുക. ഒരു സംവിധായകന്‍ ഫോണില്‍ നടിയെ വിളിച്ചപ്പോള്‍ സംഭാഷണത്തിനിടെ മതിയെടോ എനിയ്ക്കിനി കുടിയ്ക്കാന്‍ വയ്യെന്ന് നടി പറഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ ജീവിതത്തിലൊരിയ്ക്കലും മദ്യപിച്ചിട്ടില്ലെന്നാണ് മൈഥിലി പറയുന്നത്. പത്തനം തിട്ടയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടു തന്നെ കള്ളത്തരങ്ങളൊന്നും തനിയ്ക്ക് അറിയില്ല. ക്ലബുകളിലൊന്നും പോവാറില്ല. പോവാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ പേടികൊണ്ട് അതൊന്നും വേണ്ടന്ന് വച്ചിരിയ്ക്കുകയാണെന്ന് താരം.
തന്നെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത് സിനിമയിലെ ചിലര്‍ തന്നെയാവാമെന്ന് നടി. അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും മൈഥിലി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അടുത്ത പേജില്‍


Click it and Unblock the Notifications