മൈഥിലിയുമായി ഉടക്കിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്റെ ഡേറ്റ് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് മൈഥിലി പറയുന്നു. ആ സമയത്ത് താന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. അതുകൊണ്ട് അല്പം കഴിഞ്ഞ് മാനേജരെ വിളിച്ചാല്‍ മതിയെന്ന് മറുപടി നല്‍കി.
എന്നാല്‍ ഉടന്‍ തന്നെ അയാളുടെ സ്വരം മാറി. നിനക്ക് അഹങ്കാരമാണെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ ചീത്തവിളിയ്ക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ താന്‍ ഫോണ്‍ കട്ടു ചെയ്്തെന്നും മൈഥിലി.
എന്തായാലും തനിയ്‌ക്കെതിരെ ഉയരുന്ന ഗോസിപ്പുകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു മാത്രമാണ് മൈഥിലിയ്ക്ക് പറയാനുള്ളത്.
കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മൈഥിലി ഇപ്പോള്‍. ജയറാം നായകനാവുന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിയ്ക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവനടി.
ആദ്യ പേജില്‍


Click it and Unblock the Notifications