കാന്പസിന്റെ തോഴന്‍ കാന്പസ് ചിത്രത്തില്‍
കേരളത്തിലെ കാന്പസുകളുടെ പ്രിയതോഴനായി വിലസിയ ഗോട്ടിയും ബിഗ് സ്ക്രീനിലെത്തുകയാണ്. അറിയില്ലേ ഗോട്ടിയെ. ഗോട്ടിയെന്നാല്‍ ഗോവിന്ദന്‍ കുട്ടി. എന്തിനെയും ചുരുക്കുന്ന കാന്പസില്‍ ഗോവിന്ദന്‍ കുട്ടിയെന്ന ചാനല്‍ അവതാരകന്‍ ഗോട്ടിയെന്നാണ് അറിയപ്പെടുന്നത്.
കൈരളി ചാനലിലെ കാന്പസ് പ്രിയ പരിപാടിയായ സ്റ്റുഡന്റ്സ് ഒണ്‍ലിയുടെ അവതാരകനാണ് ഗോവിന്ദന്‍കുട്ടി. സ്റ്റുഡന്റ്സ് ഒണ്‍ലിയിലൂടെ കേരളത്തിലെ കാന്പസുകളില്‍ ഏറെ വിലസിയ ഗോവിന്ദന്‍ കുട്ടി വിനു ആനന്ദിന്റെ ഹാര്‍ട്ട് ബീറ്റ്സ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, അരുണ്‍, അനൂപ് എന്നിവര്‍ക്കൊപ്പം ഗോവിന്ദന്‍കുട്ടി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചെയ്യുന്നത്. സിമ്രാനാണ് ചിത്രത്തിലെ നായിക.
ഇതിനു മുന്പ് സന്തോഷ് ശിവന്റെ അനന്തഭദ്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ഗോവിന്ദന്‍ കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഹാര്‍ട്ട് ബീറ്റ്സ് തനിക്കൊരു ബ്രേക്കാകുമെന്നു കരുതുകയാണ് കേരളത്തിലെ കാന്പസുകളുടെ പ്രിയങ്കരനായ ഗോട്ടി.


Click it and Unblock the Notifications