»   » ഐശ്വര്യയുടെ പുതിയ കര്‍മ്മ പരിപാടി സംവിധാനം

ഐശ്വര്യയുടെ പുതിയ കര്‍മ്മ പരിപാടി സംവിധാനം

Posted By:
Subscribe to Filmibeat Malayalam
Aiswarya
സംസ്ഥാനത്തെ ഏറ്റവും വലിയ തെമ്മാടിയെ പ്രേമിച്ചതിന് പെട്ടിയും തൂക്കി വിട്ടോളാന്‍ മൂപ്പില്‍ നായര്‍കല്‍പ്പിച്ച അനുധാര (അനുരാധ) യെ കേരളം കൊണ്ടാടിയ കാലമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ നായികയായ് നരസിംഹം എന്ന സൂപ്പര്‍ഹിറ്റ് മൂവിയിലൂടെ നിറഞ്ഞു നിന്ന ഐശ്വര്യക്കിപ്പോള്‍ ആശ്രയം സീരിയലുകളാണ്.

പാരിജാതത്തിലെ വില്ലത്തി അമ്മയായി വിലസിയ ഇവരിപ്പോള്‍ ഈ സീരിയലിന്റെ തെലുങ്കുവേര്‍ഷനില്‍ അഭിനയിക്കുകയാണ്. മലയാളസിനിമ ഇപ്പോള്‍ ഐശ്വര്യയെ അങ്ങിനെ ഗൌനിക്കുന്നില്ല. തമിഴില്‍ ഓടുതളം എന്ന ചിത്രത്തില്‍ നല്ല വേഷമാണത്രേ ഐശ്വര്യയ്ക്ക്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഐശ്വര്യ നല്ല ഐശ്വര്യമുള്ള നായികയായി ഹിറ്റുകള്‍ സമ്മാനിച്ച ഭൂതകാലമുണ്ടായിരുന്നു.അഭിനയം പിന്നിട്ട് സംവിധാനരംഗത്തേക്കു ചുവടു മാറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണത്രേ ഐശ്വര്യ.

തിരക്കഥയൊരുക്കി അനുകൂലമായ സമയം നോക്കിയിരിക്കയാണ് പുതിയ കരുനീക്കത്തിന്. ചട്ടക്കാരിയിലൂടെ പ്രണയബദ്ധരായി വിവാഹം ചെയ്ത ലക്ഷ്മി മോഹന്‍ ദമ്പതികളുടെ മകളായ ഐശ്വര്യ ചെന്നൈയിലാണ് താമസം. ലക്ഷ്മിയും മോഹനും വിവാഹമോചിതരായി. ഐശ്വര്യയും വിവാഹബന്ധം വേര്‍പ്പെടുത്തി കുടുംബത്തില്‍ നിന്നകന്നുകഴിയുകയാണ്.

സിനിമ തന്നെ ഇവര്‍ക്ക് ആശ്വാസ മാര്‍ഗ്ഗം. ക്യാമറയ്ക്ക് മുമ്പിലും പിന്നിലുമായി സജീവമാകുമ്പോള്‍ നഷ്ട ബോധങ്ങളെ കുറിച്ച് അധികം വ്യാകുലതകള്‍ കടന്നു വരില്ല.പലവഴി പിരിഞ്ഞുപോയ അച്ഛനും അമ്മയും മകളുമൊക്കെ ഇപ്പോഴും ക്യാമറയ്ക്ക്മുന്നില്‍ അഭിനയത്തിന്റെ സാധ്യതകള്‍ ആരായുക തന്നെയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam