ആസിഫ് സംവിധായകന് പാര പണിതു?

By Nisha Bose

Next »

« Previous

Asif Ali
അഹങ്കാരം മാത്രമല്ല അല്പ സ്വല്‍പം പാരപണിയലും ആസിഫിന് ഇഷ്ടമാണത്രേ. എവിടേയും ആളു ചമയല്‍, തനിയ്ക്ക് സംവിധായകനെക്കാളും വിവരമുണ്ടെന്ന് മറ്റുള്ളവരുടെ മുന്‍പില്‍ സ്ഥാപിച്ചെടുക്കല്‍ ഇതെല്ലാം ആസിഫിനൊരു ഹരമാണെന്നാണ് മലയാള സിനിമയിലെ ചില ദോഷൈകദൃക്കുകള്‍ പറയുന്നത്.

തന്റ പുതിയ ചിത്രമായ ഉന്നത്തിന്റെ സെറ്റിലെത്തിയ ആസിഫ് പക്ഷേ സംവിധായകന് ഉഗ്രനൊരു പാരപണിതു. തന്റെ കൂടെ അഭിനയിക്കുന്ന നായികമാര്‍ക്ക് മുന്നില്‍ ആളാവാന്‍ വേണ്ടി എന്തു ത്യാഗവും സഹിയ്ക്കാന്‍ തയ്യാറാവുന്ന നടന്‍ ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ഒരു മഹാരഹസ്യം നായകനടിയോട് വെളിപ്പെടുത്തി.

ഉന്നം എന്ന ചിത്രത്തിന്റെ കഥ ഹിന്ദിയാണെന്ന് നായികയോട് വെളിപ്പെടുത്തുമ്പോള്‍ യുവനടന്‍ ഇത്രവലിയൊരു അപകടം പ്രതീക്ഷിച്ചിരിക്കില്ല. രഹസ്യം അങ്ങാടിപ്പാട്ടായിട്ടും അതിന്റെ പിന്നില്‍ താനാണെന്ന് സിനിമാലോകം അറിഞ്ഞിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ നടക്കുകയാണ് ഈ യുവനടന്‍. താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ ചിലത് ഹിറ്റായതോടെ തന്റെ പ്രതിഫലത്തെ ചൊല്ലിയും ആസിഫ് വഴക്കിട്ടു തുടങ്ങിയത്രേ. എന്തായാലും പെട്ടന്ന് പണമുണ്ടാക്കാനുള്ള ഒരു ഫോര്‍മുല ഈ നടന്‍ കണ്ടെത്തിയെന്നാണ് നടനുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തുന്നത്.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X