പണം വാരാന്‍ ഒരു ''ആസിഫ് തന്ത്രം''

എന്നാല്‍ പ്രതിഫലം അല്പം കൂടുതലല്ലേ എന്നാരും ചോദിക്കരുത്. ചോദിച്ചാല്‍ ആസിഫിന്റെ കയ്യില്‍ ചുട്ടമറുപടിയുണ്ട്. നിങ്ങള്‍ റേറ്റു കൂടുതലാണ് റേറ്റു കൂടുതലാണ് എന്നു പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും പൃഥ്വിരാജും ദിലീപുമൊന്നും വാങ്ങുന്നതിന്റെ നാലിലൊന്നു പോലും ഞാന്‍ ചോദിച്ചില്ലല്ലോ? ഞാന്‍ വരണമെങ്കില്‍ ഒരു ലക്ഷം തരണം. പിന്നെ കാറു കൂലിയും താമസ സൗകര്യവും ഗിഫ്റ്റും വേണം. ഇതിന് കഴിയില്ലെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്ന് ഔട്ടാവുന്നത് വരെ കാത്തിരിയ്ക്കാനാണ് ആസിഫിന്റെ ഉപദേശം.
ആസിഫ് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. സിനിമയില്‍ വരുന്നതിന് മുന്‍പ് ആരും ഒരു സഹായവും ചെയ്തിട്ടില്ല. സ്വന്തം 'അധ്വാനം' കൊണ്ട് സിനിമയിലെത്തി പല പരീക്ഷങ്ങളേയും അതിജീവിച്ച് ഒരു സ്ഥാനം നേടിയെടുത്തപ്പോഴിതാ ചുമ്മാ അങ്ങ് പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടര്‍ വരുന്നു. അതു കേള്‍ക്കാന്‍ മാത്രം മണ്ടനൊന്നുമല്ല ഈ യുവനടന്‍.
ആദ്യപേജില്‍
ആസിഫ് അഹങ്കാരിയാവുന്നു?


Click it and Unblock the Notifications











