»   » നായകവേഷം ചെയ്തില്ലെങ്കില്‍ പുച്ഛം: മുകേഷ്

നായകവേഷം ചെയ്തില്ലെങ്കില്‍ പുച്ഛം: മുകേഷ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/21-i-m-not-choosy-mukesh-2-aid0167.html">Next »</a></li></ul>
Mukesh,
മലയാള സിനിമയ്ക്ക് മുകേഷ് എന്ന കലാകാരനെ ലഭിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. ആര്‍ കൃഷ്ണസ്വാമി നിര്‍മ്മിച്ച ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് സിനിമയിലെത്തിയത്.

സമപ്രായക്കാര്‍ നായകവേഷം ലഭിച്ചാലേ ചെയ്യൂ എന്ന നിലപാടെടുത്തപ്പോഴും തന്റെ പ്രായത്തിനൊത്ത കഥാപാത്രങ്ങള്‍ സ്വീകരിയ്ക്കാന്‍ മുകേഷ് ഒരിയ്ക്കലും മടി കാണിച്ചില്ല.

പക്ഷേ മലയാള സിനിമയില്‍ നായക വേഷം ചെയ്യാത്തവര്‍ക്ക് ലഭിയ്ക്കുന്നത് അവഹേളനം മാത്രമാണെന്ന് മുകേഷ് പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു നടനോ നടിയോ നേരിടുന്ന മുഖ്യ വെല്ലുവിളി പ്രായമാണ്. പക്ഷേ അതു മറച്ചു വച്ച് ഇവിടെ പലരും നായകവേഷം കെട്ടുന്നു. പ്രേക്ഷകരൊഴിച്ച് മറ്റാര്‍ക്കും ഇത് മനസ്സിലാവുന്നുമില്ല.

കൗമാരം പിന്നിട്ട രണ്ടു യുവാക്കളുടെ പിതാവായ തനിയ്ക്ക് പ്രായത്തിന് പറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാനാണ് താത്പര്യമെന്നും മുകേഷ് പറഞ്ഞു.

പക്ഷേ പ്രായത്തിനൊത്ത കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നവരെ അപമാനിയ്ക്കുന്ന തരത്തിലുള്ള സമീപനമാണ് പല മാധ്യമങ്ങളും സ്വീകരിയ്ക്കുന്നതെന്നും മുകേഷ് പറഞ്ഞു.

അടുത്ത പേജില്‍
മുകേഷിനെ അപമാനിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍

<ul id="pagination-digg"><li class="next"><a href="/starpage/21-i-m-not-choosy-mukesh-2-aid0167.html">Next »</a></li></ul>
English summary
The veteran actor insists that one cannot afford to be choosy about his projects if he has to stay in the Mollywood radar.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam