മുകേഷിനെ അപമാനിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍

മമ്മി ആന്‍് മിയുടെ ഷൂട്ടിങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തി. പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളെയാണ് ഉര്‍വ്വശിയും താനും ആ ചിത്രത്തില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ഒരു നായക നടനല്ലാത്തതു കൊണ്ടു മാത്രം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടി തന്നെ അവഗണിച്ചു. അവരുടെ ചോദ്യം മുഴുവന്‍ നായക വേഷം കിട്ടാത്തതില്‍ മുകേഷിന് ദുഖമുണ്ടോ എന്ന രീതിയിലാണ്.
പെണ്‍കുട്ടിയുടെ സമീപനം വളരെ ദുസ്സഹമായി തോന്നിയെന്നും മുകേഷ് പറയുന്നു. താന്‍ അച്ഛന്‍ വേഷം കെട്ടുന്നതിനെ എന്തോ തരംതാഴ്ന്ന പ്രവര്‍ത്തി എന്ന നിലയിലായിരുന്നു അവരുടെ ചോദ്യങ്ങളത്രയും.
എന്നാല്‍ ആ സിനിമയില്‍ അച്ഛനും അമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍ എന്ന് ആ പെണ്‍കുട്ടി അറിയുന്നുണ്ടായിരുന്നില്ല. പകരം നായക വേഷം ചെയ്യുന്ന കുഞ്ചാക്കോ ബോബനു ചുറ്റും ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുകയായിരുന്നു അവര്‍ എന്നും നടന്‍ പറയുന്നു.
പ്രായത്തിനൊത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന തന്നെ പോലെയുള്ളവരെ അഭിനന്ദിച്ചില്ലെങ്കിലും അവഹേളിയ്ക്കാതിരുന്നു കൂടെ എന്നാണ് മുകേഷിന്റെ ചോദ്യം
ആദ്യ പേജില്‍
നായകവേഷം ചെയ്തില്ലെങ്കില്‍ പുച്ഛം: മുകേഷ്


Click it and Unblock the Notifications