തിരക്കുള്ള നടനാവണ്ട: ടിനി ടോം

ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത ടിനി തനിയ്ക്ക് തിരക്കുള്ള നടനാവണ്ടന്ന് പറയുന്നു. സിനിമയില്‍ തിരക്കുള്ള നടനാവുന്നതിനേക്കാള്‍ ഒരു നല്ല നടന്‍ ആവുക എന്നതാണ് എന്റെ ലക്ഷ്യം-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിനി പറഞ്ഞു.
അഭിനയം പഠിയ്ക്കാനുള്ള ഒരു സ്‌കൂളാണ് രഞ്ജിത്ത്. രണ്ടു മാസത്തെ ഷൂട്ടിങ്ങ് തന്നിലെ നടനെ മൂര്‍ച്ച കൂട്ടാന്‍ സഹായിച്ചു. ഇന്ത്യന്‍ റുപ്പിയ്്്ക്ക് വേണ്ടി ടിനി രണ്ടു സിനിമകളിലെ വേഷങ്ങള്‍ ഉപേക്ഷിച്ചു. പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളായിരുന്നു അത്. എന്നാല്‍ തനിയ്ക്കതില്‍ ഒട്ടും നിരാശയില്ലെന്ന് താരം വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ റുപ്പിയുടെ സെറ്റില്‍ നിന്ന് ഞാന്‍ പഠിച്ച പാഠങ്ങള്‍ വിലപ്പെട്ടതാണ്. അതു വച്ചു നോക്കുമ്പോള്‍ രണ്ട് സിനിമകള്‍ എനിയ്ക്ക്് നഷ്ടമായതില്‍ ഒരു നിരാശയുമില്ല. ഇന്ത്യന്‍ റുപ്പിയുടെ തിരക്കിനിടയില്‍ ഞാന്‍ ആ കഥാപാത്രങ്ങള്‍ കൂടി ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായിട്ടും രഞ്ജിത്ത് ചിത്രത്തിലെ എന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുമായിരുന്നില്ല-ടിനി പറയുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications