സിനിമയ്ക്കായി ടിനി കോമഡി ഉപേക്ഷിക്കുമോ?

കോമഡി ഞാന്‍ ഒരിക്കലും ഉപേക്ഷിയ്ക്കില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. അതിനാല്‍ സിനിമയ്ക്കായി കൂടുതല്‍ സമയം നീക്കി വയ്ക്കാനാണ് എന്റെ തീരുമാനം. അതുകൊണ്ട് തന്നെ അധികം സ്റ്റേജ് ഷോസ് ഒന്നും ഏറ്റെടുത്തിട്ടില്ല-ടിനി പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ കോമഡി റിയാലിറ്റി ഷോയുടെ അവതാരകന്‍ കൂടിയാണ് ടിനി. കെകെ രാജീവ് കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ടിനിയിപ്പോള്‍.
ഇതിനുപുറമേ മമ്മൂട്ടിയുടെ ശിക്കാരി എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. കന്നഡയിലും മലയാളത്തിലും ഒരേ സമയം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ശേഷം വീണ്ടും ടിനി പൃഥ്വിക്കൊപ്പം ഹീറോ എന്ന ചിത്രത്തിലഭിനയിക്കും. ദീപനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
മുന്‍പേജില്‍
തിരക്കുള്ള നടനാവണ്ട: ടിനി ടോം


Click it and Unblock the Notifications