»   » ദുല്‍ക്കര്‍ മമ്മൂട്ടിയേക്കാള്‍ കേമന്‍

ദുല്‍ക്കര്‍ മമ്മൂട്ടിയേക്കാള്‍ കേമന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/22-dulquar-salman-good-actor-thilakan-aid0167.html">Next »</a></li></ul>
Dulquar Salman-Mammootty,
സൂപ്പര്‍താരങ്ങള്‍ക്ക് നേരെ വാളെടുത്തതിന്റെ പേരില്‍ ഒട്ടേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് തിലകന്‍. വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിനൊപ്പം തന്നെ കഴിവുള്ളവരെ അംഗീകരിക്കാനും തിലകന്‍ മടി കാണിക്കാറില്ല.

അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടിയേക്കാള്‍ മിടുക്കന്‍ അദ്ദേഹത്തിന്റെ മകന്‍ ദുല്‍ക്കര്‍ സല്‍മാനാണെന്ന് തിലകന്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ദുല്‍ക്കറിനൊപ്പം തിലകന്‍ അഭിനയിച്ചിരുന്നു. ദുല്‍ക്കറിന്റെ അഭിനയത്തെ എങ്ങനെ വിലയിരു്ത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് തിലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദുല്‍ക്കറിന്റെ അഭിനയം കുഴപ്പമില്ല. അവന്‍ ഇപ്പോള്‍ സംവിധായകന്‍ പറയുന്നത് അതേ പടി ചെയ്യുന്നു. സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങളെ കുറിച്ച് അത്രയ്ക്ക് അറിയില്ല. എന്നാല്‍ ഭാവിയില്‍ അവനൊരു നല്ല അഭിനേതാവാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഉസ്താദ് ഹോട്ടല്‍ തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നു. മകന്റെ അഭിനയം എങ്ങനെയുണ്ടെന്നന്വേഷിച്ചപ്പോള്‍ തന്തയേക്കാള്‍ മിടുക്കനാണെന്ന് താന്‍ പറഞ്ഞതായും തിലകന്‍. മമ്മൂട്ടിയുമായി അത്ര അടുത്ത സൗഹൃദമൊന്നുമില്ലെന്ന് പറഞ്ഞ തിലകന്‍ സംവിധായകന്‍ വിനയനുമായുള്ള ബന്ധം പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയെന്നും വെളിപ്പെടുത്തി.

അടുത്ത പേജില്‍
വിനയനുമായി അടുത്ത ബന്ധമില്ല: തിലകന്‍

<ul id="pagination-digg"><li class="next"><a href="/starpage/22-dulquar-salman-good-actor-thilakan-aid0167.html">Next »</a></li></ul>
English summary
Veteran actor Thilakan said that Mammootty's son Dulquar Salman is better actor than his dad.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam