For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെന സജീവമാകുമ്പോള്‍ സിനിമ നല്കുന്നത്

  By Ravi Nath
  |

  Lena
  ഇടക്കാലത്തെ ഗ്യാപ്പിനുശേഷം ലെന വീണ്ടും മലയാള ചിത്രങ്ങളില്‍ സജീവമാവുകയാണ്. ജയരാജിന്റെ കരുണത്തിലൂടെ ശ്രദ്ധേയയായ ലെന പ്രസക്തമായ എത്രയോ വേഷങ്ങളില്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നായിക വേഷങ്ങള്‍ക്കപ്പുറം നല്ല കഥാപാത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട ലെനയ്ക്ക് വൈവിധ്യമുള്ള അഭിനയ സാദ്ധ്യതകള്‍ ലഭിക്കുന്നുണ്ട്.

  സിനിമയില്‍ വന്ന സമയത്ത് പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിച്ച ലെനയ്ക്ക് അഭിനയത്തോടൊപ്പം പഠനവും പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ ഒരേപോലെ രണ്ടിലും ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയാത്ത അവസ്ഥ വന്നു. പഠനത്തിനു വേണ്ടി കുറേ കഥാപാത്രങ്ങളെ ഒഴിവാക്കേണ്ടിവന്നത് അങ്ങിനെയായിരുന്നു.

  അഭിനയിക്കാന്‍ അവസരം എന്നത് ഭാഗ്യത്തിന്റെ ചെറിയ ഇടവേളയാണ്. പുറംതിരിഞ്ഞു നിന്നാല്‍ അതു നഷ്ടപ്പെടും. സിനിമയുടെ ഭാഗമാവുമ്പോള്‍ ഒരു പാട് സൗകര്യങ്ങള്‍ ലഭിക്കുംഒപ്പം കുറേയേറെ ഇഷ്ടങ്ങള്‍ ഒഴിവാക്കേണ്ടി വരും.

  ക്യാമ്പസ് ജീവിതം, സൗഹൃദങ്ങള്‍, ചുറ്റിതിരിയാനുള്ള സ്വാതന്ത്ര്യം, പഠനത്തോടുള്ള താല്പര്യം ഇതൊക്കെ നഷ്ടപ്പെടുത്തി സിനിമയില്‍ നിന്നാല്‍ വേണ്ടരീതിയില്‍ തിളങ്ങാന്‍ പറ്റിയില്ലെങ്കില്‍ വലിയ ഷോക്കാകും. തിരശീലക്കുപിന്നില്‍ അപ്രസക്തമായ ഒരു ജീവിതം ഒരിക്കലും ഇവര്‍ക്ക് സ്വപ്നം കാണാന്‍ പോലുമാവില്ല.

  ഇതൊക്കെ കണ്ടിട്ടാണ് ലെന അഭിനയം നിര്‍ത്തി ബോംബെക്ക് വണ്ടികയറിയത്. പഠനത്തിലൂടെ ഒരു ലക്ഷ്യത്തിലെത്തുകയെന്ന ആഗ്രഹത്തിന് വളരെ വേഗം മറുപടി കിട്ടി. സെലിബ്രിറ്റി ജീവിതം ആസ്വദിച്ചറിഞ്ഞ ലെനയ്ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം വളരെപ്പെട്ടെന്ന് മടുത്തു. ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുമ്പോഴും ഇത്തിരികാലമാണെങ്കിലും അനുഭവിച്ചു ശീലിച്ച ആഘോഷജീവിതം മോഹഭംഗത്തോടെ ഉള്ളില്‍ വളരുന്നു.

  താമസിക്കാന്‍ നല്ല ഹോട്ടല്‍ മുറികള്‍, കൊണ്ടുപോകാനും വരാനും കാര്‍, മഴയിലും വെയിലിലും കുട പിടിക്കാനാളുകള്‍, വിയര്‍പ്പൊപ്പിതരാന്‍ വരെ ടച്ചപ്പ് പയ്യന്‍മാര്‍, ഇഷ്ടഭക്ഷണം, ജീവിതം കാലില്‍ കാല്‍ കയറ്റിവെച്ച് അങ്ങിനെ തൂവല്‍ സമാനമായി കടന്നുപോകുന്ന സെലിബ്രിറ്റി ജീവിതം തന്നെയാണ് എല്ലാറ്റിനുമപ്പുറത്ത് എന്ന തിരിച്ചറിവ് വളരെ വേഗത്തില്‍ ലെനയെ വീണ്ടും സിനിമയിലേക്കുതിരിച്ചുവിട്ടു.

  അങ്ങിനെ ലെന പ്രാധാന്യത്തോടെ തന്നെ നിറഞ്ഞു നില്ക്കാനും തുടങ്ങി. ആരേയും മോഹിപ്പിക്കുന്ന താരജീവിതം തിരിച്ചുപിടിക്കുമ്പോള്‍ എല്ലാവരേയും പോലെ ലെനയും ഇങ്ങനെ പറയും.. എത്രയോ ആളുകള്‍ കൊതിക്കുന്ന അവസരമാണ് എനിക്കുലഭിച്ചത്. അപ്പോള്‍ അതിനെ നിഷേധിക്കുന്നത് വലിയ തെറ്റല്ലെ..പിന്നെ ഉള്ളില്‍ കലാപരമായ കഴിവുള്ള ആര്‍ക്കും അതില്‍ നിന്നൊളിച്ചോടാന്‍ സാദ്ധ്യമല്ല...

  എവിടേയൊക്കെ അലഞ്ഞാലും ഒടുക്കം അവിടെതന്നെ തിരിച്ചെത്തും. ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് അനുവദിച്ചു കൊടുത്താലും എത്രപ്രായമായാലും ഏതുതരം താരത്തിനും ക്യാമറയുടെ മുമ്പിലുംമാധ്യമങ്ങളുടെ നട്ടുച്ചയിലും നിറം മങ്ങാതെ നിറഞ്ഞു നില്‍ക്കാന്‍ തന്നെയാണിഷ്ടം. അല്ലെങ്കില്‍ കാശും പ്രശസ്തിയും ഇഷ്ടം പോലെ ആയല്ലോ ഇനി വര്‍ഷത്തില്‍ ഒരു സിനിമ ....നാടകം....പൊതു സേവനം ഒക്കെ പോരേ...

  English summary
  In an industry that provides limited scope for its actress onscreen, Lena seems to be one among the few who has managed to stay away from playing stereotype roles.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X