»   » മലയാളത്തില്‍ ശരീരപ്രദര്‍ശനത്തിനില്ല: പ്രിയാമണി

മലയാളത്തില്‍ ശരീരപ്രദര്‍ശനത്തിനില്ല: പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
Priyamani
മലയാളത്തില്‍ നിന്ന് അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചേക്കേറുന്ന നായികമാരില്‍ പലരും പിന്നീടും മലയാളത്തില്‍ ഗ്ലാമറസ് റോളുകള്‍ തിരഞ്ഞെടുക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുന്നു. അന്യഭാഷാചിത്രങ്ങളിലൂടെ തിളങ്ങിയ പ്രിയാമണിയും ഇതേ നിലപാടുകാരിയാണ്. തമിഴിലൂടെ വെള്ളിത്തിരയിലേയ്ക്ക് ചുവടു വച്ച പ്രിയാമണിയ്ക്ക്
പക്ഷേ താരമെന്ന അംഗീകാരം നേടിക്കൊടുത്തത് മലയാളമാണ്.

തെലുങ്കിലും കന്നഡയിലും പരിധി വിട്ട് ശരീരപ്രദര്‍ശനത്തിന് തയ്യാറാവുന്ന താരത്തിന് പക്ഷേ മലയാളത്തില്‍ നിലവിലുളള തന്റെ ക്ലീന്‍ ഇമേജ് കളഞ്ഞു കുളിയ്ക്കാന്‍ താത്പര്യവുമില്ല. തമിഴകമാണ് പരുത്തിവീരനിലൂടെ തന്നെ ദേശീയതലത്തിലേയ്ക്ക് ഉയര്‍ത്തിയത്. മലയാളത്തില്‍ നിലവില്‍ തനിയ്ക്ക് ക്ലീന്‍ ഇമേജാണ് ഉള്ളത്.

എന്നാല്‍ തെലുങ്കിലും കന്നഡത്തിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ നടികളെ ആവശ്യം ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാത്രമാണ്. അത് അറിഞ്ഞു കൊണ്ടു തന്നെയാണ് താന്‍ ആ ഭാഷകളില്‍ അഭിനയിക്കുന്നത്. മികച്ച പ്രതിഫലം, നല്ല ട്രീറ്റ്‌മെന്റ് എന്നിവയാണ് ആ ഭാഷാ ചിത്രങ്ങളിലേയ്ക്ക് പോവാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ ഇത്തരം പരിധി വിട്ടുള്ള ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറല്ല. പ്രിയാമണി നയം വ്യക്തമാക്കുന്നു.

English summary
Priyamani's wait to play an author-backed role has finally come to an end as the actress recently finished shooting for a female-oriented Telugu film, Kshetram.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam